അതൃപ്തി സോണിയയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി ; സംസ്ഥാന നേതൃ‌ത്വത്തിന് ഏകപക്ഷീയ നിലപാടെന്നും പരാതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃ‌പ്തി സോണിയ ​ഗാന്ധിയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി. പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും നിലപാടും ഹൈക്കമാണ്ടിനെ അറിയിക്കാനാണ് ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ നേരിൽ കണ്ടത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടങ്ങുന്ന നി‌ലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്ന് ഉമ്മൻചാണ്ടി സോണിയ ​ഗാന്ധിയെ അറിയിച്ചു.

എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുക്കണം. പുന:സംഘടന തുടരുണ്ടോയെന്ന് എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മൻചാണ്ടി സോണിയ​ഗാന്ധിയെ അറിയിച്ചു. കേരളത്തിലെ വിഷയം ചർച്ചയായെന്നും എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവെയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും.

ഇതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാണ്ടിന് നിരവധി പരാതികൾ ലഭിച്ചു. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭാ​ഗം നേതാക്കൾ സോണിയാ ​ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...