ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമി രക്ഷപ്പെട്ടത് ബൈക്കില്‍ ; ഇയാളുടേതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനില്‍ തീ കൊളുത്തിയ അക്രമിക്കായി അന്വേഷണം തുടരുന്നു. അക്രമി ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ് ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണ്. അക്രമി ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ഇന്നലെ രാത്രി 9.30ഓടെയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവിൽ അക്രമി യാത്രക്കാരുടെ നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി1 കമ്പാര്‍ട്ട്മെന്‍റിലാണ് അക്രമം നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു. ഇതോടെ അക്രമി ട്രെയിനില്‍ നിന്നിറങ്ങി ബൈക്കില്‍ രക്ഷപ്പെട്ടുവെന്നാണ് നിഗമനം.

അക്രമം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പോലീസ്. അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കില്‍ നിന്ന് കണ്ടെത്തി. പെട്രോളും മൊബൈല്‍ ഫോണുമാണ് ബാഗിലുണ്ടായിരുന്നത്. തീവ്രവാദവിരുദ്ധ സ്ക്വാഡ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. തീ കൊളുത്തിയതിനിടെ കാണാതായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹല, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക് ; 4K Atmos പതിപ്പുമായി കെ.ടി....

0
മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ...

മണ്ണാറക്കുളഞ്ഞിയില്‍ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം ശ്രദ്ധേയമാകുന്നു

0
മണ്ണാറക്കുളഞ്ഞി : മേക്കൊഴൂര്‍ സ്വദേശിയായ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു....

വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തില്‍ മൂർഖൻ പാമ്പ്

0
​വടശ്ശേരിക്കര : കഴിഞ്ഞ ഒരാഴ്ചയായി തങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ കഴിഞ്ഞത് വിഷപ്പാമ്പായ...

വിദ്യാർഥി പ്രതിഷേധം : പരിക്കേറ്റയാളുടെ ശരീരത്തിൽനിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തു ; പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പോലീസ്...

0
ന്യൂഡൽഹി : ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ...