വിദ്യാർഥി പ്രതിഷേധം : പരിക്കേറ്റയാളുടെ ശരീരത്തിൽനിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തു ; പെല്ലറ്റ് ഉപയോഗിച്ചില്ലെന്ന പോലീസ് വാദം പൊളിയുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നയാളുടെ ശരീരത്തിൽനിന്ന് ലോഹഭാഗങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ നിലനിൽക്കെയാണ് പരിക്കേറ്റ ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തിൽനിന്ന് ലോഹാവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം പുറത്തുവരുന്നത്. ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ഷൈഖ് മൻസൂരിയുടെ തലയിൽനിന്നും കഴുത്തിൽനിന്നും ലോഹഭാഗങ്ങൾ കണ്ടെത്തിയത്.

ജൂലായ് 24-ന് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തയ്യാറാക്കിയ മെഡിക്കൽ ലീഗൽ കേസ് റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. പെല്ലറ്റ് ഗൺ പ്രയോഗത്തിനെതിരെ ഷെയ്ഖ് മൻസൂരി നേരത്തെ സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തിരുന്നു. പ്രതിഷേധക്കാർക്കെതിരെ ലോഹ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉപയോഗിച്ച് വെടിവെക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡൽഹി പോലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ മുൻപ് അറിയിച്ചിരുന്നത്. എന്നാൽ, മെറ്റാലിക് പെല്ലറ്റുകൾ ഡൽഹിയിലെ പ്രതിഷേധത്തിൽ ഉപയോഗിച്ചു എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആശുപത്രി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സർക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൂടാതെ, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ലോഹഭാഗങ്ങൾ മൻസൂരിക്ക് കൈമാറാനും അധികൃതർ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വരുംദിവസങ്ങളിൽ ഈ വിഷയം പാർലമെന്റിൽ ഉൾപ്പെടെ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....