മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ; ശബരിമല നട നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മകരവിളക്ക് തീർഥാടനത്തിന് നാളെ നട തുറക്കും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. പുതിയ മേൽശാന്തിമാരും ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തുമാണ് ചടങ്ങുകൾ നടക്കുന്നത്. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിംഗ് വഴി മാത്രമേ ദർശനം നടത്താൻ കഴിയൂ. തിരക്ക് നിയന്ത്രിക്കാൻ ആധുനിക സൗകര്യങ്ങൾ അടക്കം നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല. നിലക്കലിലെ കുടിവെള്ള പദ്ധതി എങ്ങും എത്തിയില്ല. അതുകൊണ്ട് ഇക്കുറിയും ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ടിവരും.

ഡിസംബർ 27നാണ് ശബരിമല മണ്ഡലപൂജ. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ ഒരുക്കിയട്ടുണ്ട്. പമ്പയിൽ മുങ്ങി കുളിച്ചാണ് അയ്യപ്പൻമാർ സന്നിധാനത്ത് എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഇന്ന് പമ്പയിലെത്തും. ജില്ലയിൽ നിയന്ത്രണങ്ങളും നാരോധനങ്ങളും കളക്ടറുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധത്തിലും വായിക്കത്തക്ക വിധത്തിലും ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍...

ആവേശക്കടലായി ഫോർട്ട് കൊച്ചി ; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

0
കൊച്ചി : ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക്...

നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ

0
എറണാകുളം: നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി...

കുതിച്ചുയർന്ന് മത്സ്യവില ; ഹോട്ടലുകളുടെ മെനുവിൽനിന്ന് താൽക്കാലികമായി അപ്രത്യക്ഷമായി മീൻ വിഭവങ്ങൾ

0
തിരുവനന്തപുരം : ട്രോളിങ് നിരോധനം നിലവിൽവന്നതോടെ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയർന്നു....