Skip to content

മണ്ഡല – മകരവിളക്ക് മഹോത്സവം : കല്ലേലി കാവിൽ ചിറപ്പ് വഴിപാടുകൾക്ക് തുടക്കമായി

കോന്നി : മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിൽ ചിറപ്പ് മഹോത്സവത്തിന് തുടക്കമായി. 999 മലകളുടെ അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് മലയ്ക്ക് കരിക്ക് പടേനി ഭക്തിപൂർവം സമർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. ആദിമ ദ്രാവിഡ – നാഗ ഗോത്ര ആചാരപാരമ്പര്യങ്ങളും മലദൈവ വിശ്വാസങ്ങളും നിലനിർത്തി നടത്തിയ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ശബരിമല തീർത്ഥാടകർക്ക് ഇരുമുടിയിറക്കിവെച്ച് വിരിവെക്കുന്നതിനായി കാവിൽ പുതുതായി ഒരുക്കിയ മണ്ഡപത്തിന്‍റെ ഉദ്ഘാടനം അടൂർ എം.എൽ.എ അഡ്വ.സി.വി.ശാന്തകുമാർ ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. മകരവിളക്ക് ദിനമായ ജനുവരി 14 വരെ 61 ദിനരാത്രങ്ങളിലായാണ് കാവിൽ ചിറപ്പ് മഹോത്സവം നടക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിവിധ ആചാരാനുഷ്ഠാനങ്ങളും പൂജാകർമ്മങ്ങളും മഹോത്സവത്തിന്‍റെ ഭാഗമായി നടക്കും.

ദക്ഷിണ സമർപ്പണം, ഗണപതി ഒരുക്ക്, താമ്പൂല സമർപ്പണം, ചെറിയ കരിക്ക് പടേനി, പട്ട് – പൂമാല സമർപ്പണം, ഉപസ്വരൂപ പൂജകൾ, പ്രഭാതപൂജ, ഊട്ടുപൂജ, പടിവിളക്ക്, ആറ്റുവിളക്ക്, കളരി വിളക്ക്, മനവിളക്ക്, നടവിളക്ക്, ഉപസ്വരൂപ വിളക്ക്, 41 തൃപ്പടിപൂജ സമർപ്പണം, അച്ചൻകോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ, ദീപാരാധന, ദീപക്കാഴ്ച, സന്ധ്യാവന്ദനം, പായസനിവേദ്യം തുടങ്ങിയ ചടങ്ങുകൾ ദിവസവും നടക്കും. മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ അന്നദാനം, 999 മലകൾക്കായുള്ള കരിക്ക് പടേനി, ആനയൂട്ട്, വാനരയൂട്ട്, മീനൂട്ട്, പൊങ്കാല, നെൽപ്പറ, നാണയപ്പറ, മഞ്ഞൾപ്പറ, അൻപൊലി, ഉടയാട ചാർത്തൽ, പുഷ്പാലങ്കാരം, ചെണ്ടമേളം, കമ്പം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ചെങ്കോട്ട – അച്ചൻകോവിൽ കാനനപാതയിലൂടെ ശബരിമലയിലേക്കെത്തുന്ന അയ്യപ്പഭക്തർക്ക് കല്ലേലി കാവിൽ വിശ്രമിക്കുന്നതിനും അന്നദാനത്തിൽ പങ്കെടുക്കുന്നതിനും ആറ്റുകടവിൽ സ്നാനം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമല തീർത്ഥാടനകാലത്ത് കാനനപാതയിലൂടെയെത്തുന്ന അയ്യപ്പ ഭക്തർക്ക് ആത്മീയാനുഭവത്തോടൊപ്പം വിശ്രമത്തിനും അന്നദാനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ചിറപ്പ് മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ

  4. ​’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

മണ്ഡല – മകരവിളക്ക് മഹോത്സവം : കല്ലേലി കാവിൽ ചിറപ്പ് വഴിപാടുകൾക്ക് തുടക്കമായി pathanamthittamedia.com