കേരള എൻ.ജി.ഒ. അസോസിയേഷൻ ഐക്യദാർഢ്യ റാലിയും സിവിൽ സർവീസ് പുനരുജ്ജീവന സദസ്സും നടത്തി
പത്തനംതിട്ട : സിവിൽ സർവീസ് മേഖലയെ ചേർത്തുപിടിക്കുന്ന യു.ഡി.എഫ്. സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാർഢ്യ റാലിയും സിവിൽ സർവീസ് പുനരുജ്ജീവന സദസ്സും നടത്തി. മിനി സിവിൽ സ്റ്റേഷനിൽ നിന്നും കളക്ടറേറ്റിലേക്ക് നടത്തിയ റാലിക്ക് ശേഷം ചേർന്ന പുനരുജ്ജീവന സദസ്സ് അടൂർ എം.എൽ.എ. അഡ്വ.സി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷക്കാലം ജീവനക്കാർക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച ഇടതുസർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പിന്നീട് അധികാരത്തിലേറിയ യു.ഡി.എഫ്. സർക്കാർ ജീവനക്കാരെ ചേർത്തുപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കഴിഞ്ഞ സർക്കാർ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഓരോന്നായി അനുവദിക്കുന്നതിൽ യു.ഡി.എഫ്. സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അഡ്വ.സി.വി.ശാന്തകുമാർ എം.എല്‍.എ. പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.അനിൽ ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സന്തോഷ് നെല്ലിക്കുന്നിൽ, സുനിൽ കുമാർ എസ്.കെ., നൗഫൽ ഖാൻ, അബു കോശി, റോബിൻസൺ, വിഷ്ണു സലിംകുമാർ, ജില്ലാ ഭാരവാഹികളായ ഡി.ഗീത, അനിൽകുമാർ ജി., അനു അനിൽകുമാർ, ദിലീപ് ഖാൻ, പിക്കു വി.സൈമൺ, ദർശൻ ഡി.കുമാർ, മഞ്ജു, ആർ.പ്രസാദ്, ഗിരിജ, ഷെബിൻ വി.ഷേക്ക്, സുനിൽ വി.കൃഷ്ണൻ, ഷാജൻ കെ., അരുൺ സി.എസ്., റിയാസ് അഹമ്മദ്, വി.ബിജു, നജീബ് എൻ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ
-
’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി





