Skip to content

ശബരിമല മണ്ഡല പൂജയുടെ ആദ്യ ദിനത്തില്‍ ഭക്തര്‍ക്ക് സുഗമ ദര്‍ശനം

ശബരിമല : ശബരിമല മണ്ഡല പൂജയുടെ ആദ്യ ദിനത്തില്‍ വലിയ തിരക്കനുഭപ്പെട്ടെങ്കിലും സുഗമ ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഭക്തര്‍ മലയിറങ്ങിയത്. എഴുപതിനായിരത്തിലധികം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഉണ്ടായിരുന്നുവെങ്കിലും ദര്‍ശനത്തെ ഇത് ബാധിച്ചില്ല. പുലര്‍ച്ചെ മൂന്നിന് കണ്ഠരര് ബ്രഹ്മദത്തരുടെ സാന്നിധ്യത്തില്‍  പുതിയ മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് നിര്‍മ്മാല്യവും അഭിഷേകവും ഗണപതി ഹോമവും നടന്നു. മൂന്നര മുതല്‍ ഏഴുവരെ നെയ്യഭിഷേകവും ഏഴര മുതല്‍ എട്ടുവരെ ഉഷപൂജയും തുടര്‍ന്ന് 11 വരെ നെയഭിഷേകവും നടന്നു. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി നട തുറന്നു. തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ മൂന്നുമണിക്ക് നട തുറന്ന് പൂജകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കും. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് തുറന്ന നട രാത്രി 11 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കും.

നട അടച്ചതിനുശേഷവും തീര്‍ത്ഥാടകരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കും. മിനിറ്റില്‍ 75 മുതല്‍ 80 പേരെ പതിനെട്ടാംപടി കയറ്റി തിരക്ക് നിയന്ത്രിക്കുവാനാണ് പോലീസ് ശ്രമിക്കുന്നത്. വരുന്ന ദിവസങ്ങളിലെയും വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് എണ്ണം വര്‍ധിച്ചിട്ടുണ്ട്. പുല്ലുമേട്, കരിമല പാതകള്‍ വഴിയും ഭക്തര്‍ സന്നിധാനത്തേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. പുല്ലുമേട് വഴി രാവിലെ ഏഴുമുതല്‍ 12 വരെയാണ് അയ്യപ്പ ഭക്തരെ സത്രത്തില്‍ നിന്നും കയറ്റി വിടുന്നത്. കരിമല പാതയില്‍ രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ തീര്‍ത്ഥാടകരെ കയറ്റി വിടും. പമ്പയില്‍ സ്പോട്ട് ബുക്കിംഗ് ഇല്ലാത്തതിനാല്‍ വെര്‍ച്വല്‍ ക്യൂ ഇല്ലാത്തവരെ നിലയ്ക്കലില്‍ ഇറക്കണമെന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്ത്രണ്ടുവിളക്കിന് ശേഷം ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്ക് ഇനിയും വര്‍ധിക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  3. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  4. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : ഒളിവിലായിരുന്ന കോട്ടയം സ്വദേശി പൊള്ളാച്ചിയിൽ പിടിയിൽ

  5. ​’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി

Share on WhatsApp

Share this story

ശബരിമല മണ്ഡല പൂജയുടെ ആദ്യ ദിനത്തില്‍ ഭക്തര്‍ക്ക് സുഗമ ദര്‍ശനം pathanamthittamedia.com