Skip to content

തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് : ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് മുന്‍ ഭാരവാഹികള്‍

തിരുവല്ല : ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട നടപടിക്കെതിരെ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് നീതിയുടെ വിജയമാണെന്ന് മുന്‍ ബാങ്ക് പ്രസിഡന്‍റുമാരായ അഡ്വ.കെ.ജയവര്‍മ്മ, അഡ്വ.റെജി തോമസ് എന്നിവര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി യു.ഡി.എഫ്. ഭരിച്ചിരുന്ന ബാങ്കിന്‍റെ ഭരണം കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ അക്രമവും ഗുണ്ടായിസവും കാണിച്ച് 2021 ല്‍ ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുകയായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബാങ്കിന്‍റെ സ്വത്ത് കൊള്ളയടിക്കുന്ന സമീപനമാണ് എല്‍.ഡി.എഫ്. ഭരണസമിതി സ്വീകരിച്ചത്. മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതിയും ക്രമക്കേടുകളും ബാങ്ക് ഫണ്ട് ദുര്‍വിനിയോഗവും സംബന്ധിച്ച് ജോയിന്‍റ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഇടതുഭരണസമിതിയുടെ പ്രവര്‍ത്തന വൈകല്യം മൂലം റിസര്‍വ് ബാങ്ക് ശക്തമായ നടപടികള്‍ ഭരണസമിതിക്കെതിരെ സ്വീകരിച്ചിരുന്നു. നിരവധി സഹകാരികള്‍ ബാങ്കുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കുന്ന അവസ്ഥയുണ്ടായി. എല്‍.ഡി.എഫ്. ഭരണസമിതി ബാങ്കിന്‍റെ ഉയര്‍ച്ചക്ക് വേണ്ടി ശ്രമിക്കുന്നതിന് പകരം നിരവധി ക്രമക്കേടുകളും ബാങ്ക് ഫണ്ട് ദുര്‍വിനിയോഗവും അനധികൃത പ്യൂണ്‍ നിയമനങ്ങളും നടത്തി സ്വന്തം പാര്‍ട്ടിക്കാരെ കുത്തി നിറയ്ക്കുവാനാണ് ശ്രമിച്ചത്. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത ഉത്തരവിലൂടെ വീണ്ടും ബാങ്കിന്‍റെ വളര്‍ച്ചയ്ക്ക് സഹായകരമായി തീര്‍ന്നിരിക്കുകയാണ്. പഴയകാല പ്രതാപത്തിലേക്ക് ബാങ്കിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഈ വിധി ഉപകരിക്കുമെന്നും മുന്‍ ബാങ്ക് പ്രസിഡന്‍റുമാരായ അഡ്വ.കെ.ജയവര്‍മ്മയും അഡ്വ.റെജി തോമസും പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് : ഹൈക്കോടതി വിധി നീതിയുടെ വിജയമെന്ന് മുന്‍ ഭാരവാഹികള്‍ pathanamthittamedia.com