മന്ദമരുതി–പേമരുതി–അത്തിക്കയം റോഡ് വികസനത്തിനു വേഗം കൈവന്നു

For full experience, Download our mobile application:
Get it on Google Play

കക്കുടുമൺ : ഇടവേളയ്ക്കു ശേഷം മന്ദമരുതി–പേമരുതി–അത്തിക്കയം റോഡ് വികസനത്തിനു വേഗം കൈവന്നു. സ്റ്റോറുംപടി, നീരാട്ടുകാവ്, കക്കുടുമൺ, പേമരുതി എന്നീ മലയോര പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഉതകുന്ന റോഡിന്റെ നവീകരണത്തിന് 13 കോടിയോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒന്നൊഴികെയുള്ള കലുങ്കുകളുടെ നിർമാണം പൂർത്തിയായി. സ്റ്റോറുംപടിക്കും നീരാട്ടുകാവിനും മധ്യേയുള്ള കലുങ്കിന്റെ പാതി ഭാഗമാണ് ഇനി നിർമിക്കാനുള്ളത്. വശങ്ങളിൽ സംരക്ഷണ ഭിത്തി പണിതു. കക്കുടുമൺ വനത്തിൽ ഓട നിർമിച്ചു. നീരാട്ടുകാവ് കത്തോലിക്കാ പള്ളിക്കു മുന്നിലായുള്ള വനത്തോടു ചേർന്ന് ഓട നിർമാണം അവസാന ഘട്ടത്തിലാണ്. സ്റ്റോറുംപടിക്കും കക്കുടുമണ്ണിനും മധ്യേയാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്. ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ച ഭാഗങ്ങളിൽ മണ്ണിട്ട് റോഡ് നിരപ്പാക്കുകയാണ്. ഇതോടൊപ്പം ടാറിങ്ങിന്റെ വീതി കൂട്ടുന്നതിനായി വശങ്ങൾ കുഴിച്ച് പാറമക്കിട്ട് ബലപ്പെടുത്തുന്നുണ്ട്.

ബിഎം ബിസി നിലവാരത്തിൽ റോഡ് ടാറിങ് നടത്തുകയാണ് പദ്ധതി. കക്കുടുമൺ വനാതിർത്തി ഒഴികെയുള്ള ഭാഗങ്ങളിൽ 5.50 മീറ്റർ വീതിയിലാണ് ടാറിങ്. വനാതിർത്തിയിൽ 4.5 മീറ്ററിലാകും ടാറിങ് നടത്തുക. നിർമാണത്തിനു വനഭൂമി ഉപയോഗിക്കാൻ കഴിയാത്തതു മൂലമാണിത്. ഇതോടൊപ്പം തകർച്ച നേരിടുന്ന സ്റ്റോറുംപടി പാലം പൊളിച്ച് പുതിയതു പണിയും. വീതി കൂട്ടിയാകും പാലം നിർമിക്കുക. പാലം പണി നടത്താൻ ഇനി അടുത്ത വേനൽക്കാലം വരെ കാത്തിരിക്കണം. തോട്ടിൽ ജലനിരപ്പുയർന്നതിനാൽ‌ ഇപ്പോൾ പണി നടത്താനാകില്ല. പാലം നിർമിക്കാവുന്ന കാലയളവിൽ പണി മുടങ്ങിയിരിക്കുകയായിരുന്നു. പുനലൂർ–മൂവാറ്റുപുഴ, മന്ദമരുതി–വെച്ചൂച്ചിറ, ചെത്തോങ്കര–അത്തിക്കയം, ജണ്ടായിക്കൽ–വലിയകുളം–കുറ്റിയിൽപടി, അത്തിക്കയം–വെച്ചൂച്ചിറ, അത്തിക്കയം പാലം–പൂവത്തുംമൂട് എന്നീ പാതകളെയും പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പൂർണമായും മലയോര ഗ്രാമങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. മന്ദമരുതി വഴി അത്തിക്കയം, പെരുനാട് ഭാഗങ്ങളിലേക്കു പോകാനെത്തുന്നവർക്കു കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാനാകുന്ന റോഡാണിത്. ശബരിമല അനുബന്ധ റോഡ് പദ്ധതിയിലാണ് നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടുള്ളത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...