മാണ്ഡ്യ എം.പിയും നടിയുമായ സുമലത അംബരീഷ് ബി.ജെ.പിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാണ്ഡ്യ എംപിയും നടിയുമായ സുമലത അംബരീഷ് ബി.ജെ.പിയിലേക്ക്. നേതൃത്വവുമായി സുമലത കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. നടനും മകനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സുമലത ബി.ജെ.പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്. സുമലത അടക്കം നിരവധി പ്രമുഖര്‍ ഉടന്‍ തന്നെ ബി.ജെ.പിയില്‍ ചേരുമെന്ന് കര്‍ണാടക മന്ത്രി ആര്‍.അശോക പറഞ്ഞു. പുതിയ അംഗങ്ങള്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും, അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശത്തിനിടെയാകും പ്രഖ്യാപനമെന്നും ബി.ജെ.പി കര്‍ണാടക നേതൃത്വം അറിയിച്ചു. സുമലതയുടെ അന്തരിച്ച ഭര്‍ത്താവും ജനപ്രിയ നടനുമായ അംബരീഷ് ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. മാണ്ഡ്യ ജില്ലയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം നിയമസഭയിലും ലോകസഭയിലും എത്തിയിരുന്നു.

ജെ.ഡി.എസ് കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും ബി.ജെ.പിയും സുമലതയെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനോടുള്ള അതൃപ്തി സുമലത പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണച്ചതിന്റെ പശ്ചാത്തലത്തില്‍, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് സുമലത ബി.ജെ.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...