മന്‍ഫിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാവ് ; അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് കാമുകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മിസ് കേരള അന്‍സിയും സുഹൃത്തുക്കളും മരിച്ച വാഹനാപകടത്തിന്റെ ദുരൂഹതകള്‍ അവസാനിക്കും മുന്‍പ് കൊച്ചിയില്‍ സമാനമായ മറ്റൊരു കേസ് കൂടി. കഴിഞ്ഞ ദിവസം കളമശേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മന്‍ഫിയയുടെ വീട്ടുകാരാണ് അപകടത്തില്‍ സംശയം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയത്. മകള്‍ക്ക് കാമുകനില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മന്‍ഫിയയുടെ അമ്മ നബീസ വെളിപ്പെടുത്തി.

അപകടത്തിന് ശേഷം കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതും സംശയം വര്‍ദ്ധിപ്പിക്കുന്നുവെന്ന് നബീസ പറഞ്ഞു. ഇത് മന്‍ഫിയയുടെ കാമുകന്‍ ആയിരുന്നുവെന്നാണ് വീട്ടുകാര്‍ കരുതുന്നത്. എന്നാല്‍ ഇയാള്‍ എന്തിനാണ് സംഭവ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായതെന്ന് വീട്ടുകാര്‍ക്ക് വ്യക്തമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കളമശേരിയില്‍ അപകടം നടന്നത്.

മന്‍ഫിയ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മെട്രോയുടെ തൂണിലിടിക്കുക യായിരുന്നു. മന്‍ഫിയയ്ക്ക് കാമുകനായ അഷ്‌കറില്‍ നിന്നും നേരത്തെ മുതല്‍ ഭീഷണി ഉണ്ടായിരുന്നതായും പല തവണ ഇയാള്‍ മകളെ ഉപദ്രവിച്ചിരുന്നതായും അമ്മ പറയുന്നു മന്‍ഫിയ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന സുലൈമാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി പോയി മടങ്ങുമ്പോഴായിരുന്നു അപകടം.

സംഭവം മന്‍ഫിയയുടെ വീട്ടില്‍ അറിയിക്കുന്നത് അഷ്‌കറാണ്. 12 മണിക്ക് ജന്‍മദിന പാര്‍ട്ടി കഴിഞ്ഞ് ഒരു മണിയോടെ മന്‍ഫിയ വീട്ടില്‍ എത്തേണ്ടതായിരുന്നു. മകളെ കാണാതായതോടെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോഴാണ് അഷ്‌കറിന്റെ സന്ദേശം കാണുന്നത്. വിളിച്ചപ്പോള്‍ അപകടവിവരം ആണ് അറിഞ്ഞത്. മന്‍ഫിയ മരിച്ചതായിട്ടാണ് അഷ്‌കര്‍ അപ്പോള്‍ പറഞ്ഞതെന്നും നബീസ വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...