മംഗലാപുരം – ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ എൻജിൻ ഓയിൽ ലീക്ക് ; യാത്രക്കാരെ സബർബൻ ട്രെയിനിൽ കയറ്റിവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സാങ്കേതിക തകരാറുകളെത്തുടർന്ന് വഴിയിൽ പിടിച്ചിട്ടു. ചെന്നൈക്ക് സമീപമുള്ള ആവടി സ്റ്റേഷനിലാണ് ട്രെയിൻ ഒരുമണിക്കൂറിലേറെ നിർത്തിയിട്ടത്. ചൊവ്വാഴ്ച വൈകീട്ട് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തേണ്ടിയിരുന്നതാണ് ട്രെയിൻ. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ട്രെയിൻ ആവടി സ്റ്റേഷനിൽ പിടിച്ചിട്ടത്. ഒരുമണിക്കൂറിലധികം കഴിഞ്ഞാണ് എൻജിനിൽ ഓയിൽ ലീക്കാണെന്ന വിവരം ടി.ടി.ഇ. എത്തി യാത്രക്കാരെ ധരിപ്പിച്ചത്. തുടർന്ന് ആവടി റെയിൽവേ സ്റ്റേഷനിൽനിന്ന് സബർബൻ ട്രെയിനിലേക്ക് മാറിക്കയറണമെന്ന് യാത്രക്കാർക്ക് നിർദേശം ലഭിച്ചു. രണ്ട് പ്ലാറ്റ്ഫോമുകൾക്ക് അപ്പുറത്തുള്ള ഈ ട്രെയിനിലേക്ക് ലഗേജുകളും മറ്റു യാത്രക്കാർതന്നെ ചുമന്നെത്തിക്കേണ്ടിവന്നു. ആവടി ചെറിയ സ്റ്റേഷനായതിനാൽ പോർട്ടർ സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.

മംഗലാപുരം, കോഴിക്കോട് നഗരങ്ങളിൽനിന്നുൾപ്പെടെ ജോലിക്കായും മറ്റും ചെന്നൈ ലക്ഷ്യമാക്കി തലേദിവസം ട്രെയിനിൽ കയറിയ യാത്രക്കാരാണ് ഇതുമൂലം കടുത്ത ദുരിതത്തിലായത്. തുടർന്ന് സബർബൻ ട്രെയിൻ ചെന്നൈ സെൻട്രലിലെത്താൻ മുക്കാൽ മണിക്കൂറോളം സമയമെടുത്തു. രാവിലെ എട്ടുമണിയോടെ ചെന്നൈയിലെത്തേണ്ടിയിരുന്ന യാത്രക്കാർ പത്തുമണി കഴിഞ്ഞാണ് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്.പി.വി. വാക്സിനേഷനിൽ കേരളം പിന്നിൽ

0
കാളികാവ്: രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരുന്നതിന് മുമ്പേ പ്രതിരോധം...

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...