മംഗളൂരു- രാമേശ്വരം, മംഗളൂരു- താംബരം ട്രെയിനുകൾ മാർച്ച് ഒന്നിന് സർവീസ് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മലബാറിലെ റെയിൽവേ യാത്രക്കാർക്ക് ഇരട്ടി മധുരവുമായി രണ്ട് പുതിയ പ്രതിവാര ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. മംഗളൂരു – രാമേശ്വരം എക്‌സ്പ്രസ്, മംഗളൂരു – താംബരം അമൃത് ഭാരത് സ്ലീപ്പർ എക്‌സ്പ്രസ് എന്നിവയാണ് പുതുതായി പാളത്തിലിറങ്ങുന്നത്. മാർച്ച് ഒന്നിന് മധുരയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. മംഗളൂരു – രാമേശ്വരം എക്‌സ്പ്രസ്: മലബാറിൽ നിന്ന് രാമേശ്വരത്തേക്കുള്ള ആദ്യ നേരിട്ടുള്ള ട്രെയിനാണിത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴി ഇത് രാമേശ്വരത്തെത്തും. ഏർവാടി, വേളാങ്കണ്ണി, നാഗൂർ, തഞ്ചാവൂർ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്ക് ഇത് വലിയ അനുഗ്രഹമാകും.

മംഗളൂരു – താംബരം അമൃത് ഭാരത്: 8 സ്ലീപ്പർ കോച്ചുകളും 8 ജനറൽ കോച്ചുകളുമാണ് ഈ ട്രെയിനിലുള്ളത്. ചെന്നൈ ഭാഗത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഇത് ഏറെ പ്രയോജനപ്പെടും. ട്രെയിനുകളുടെ കൃത്യമായ സമയപ്പട്ടിക റെയിൽവേ ഉടൻ പുറത്തുവിടും. രണ്ട് ട്രെയിനുകളും ആഴ്ചയിലൊരിക്കലായിരിക്കും സർവീസ് നടത്തുക. നിലവിൽ സർവീസ് നടത്തുന്ന നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് പിന്നാലെ എത്തുന്ന ഈ പുതിയ ട്രെയിനുകൾ മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...