തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്രവര്‍ത്തനം തള്ളാതെ ഷാഫി പറമ്പില്‍ എംപി. എഐസിസിക്ക് അസിസ്റ്റന്‍സ് ആണ് കനഗോലു നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിനെ ഷാഫി പറമ്പില്‍ പരിഹസിച്ചു. ആരു ഇന്റര്‍വ്യൂ ചെയ്താലും സര്‍ക്കാരിനെ രക്ഷിക്കാന്‍ ആകില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കലഗോലു പ്രത്യേകിച്ച് പരീക്ഷണം ഒന്നും ഇവിടെ നടത്തുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കാര്യങ്ങള്‍ ചെയ്യുക. ഇവിടുത്തെ ജനങ്ങളില്‍ നിന്ന് കിട്ടുന്ന പള്‍സും പാര്‍ട്ടി ജനങ്ങളോട് പറയാനുള്ള കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും പാര്‍ട്ടിയും യുഡിഎഫും ആലോചിച്ചിട്ട് തന്നെ തീരുമാനിക്കുക. അല്ലാതെ ഇതിനെല്ലാം മേലെ ഞങ്ങള്‍ ആരെയെങ്കിലും സ്ഥാപിച്ചിട്ട് അവരെന്താ പറയുന്നത് എന്ന് നോക്കിയിട്ടല്ല പ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ വേറൊരു സംവിധാനം പൂര്‍ണമായും പിആര്‍ മാത്രമായിട്ട് മാറുന്നത് നമ്മള്‍ കാണുന്നില്ലേ? കിഫ്ബി പോലും ഒരു പിആര്‍ പ്രവര്‍ത്തനമായിട്ട് മാറുകയല്ലേ. പത്തോ നൂറോ കോടി രൂപ കിഫ്ബിയില്‍ നിന്ന് പരസ്യത്തിന് എടുത്തു കൊടുക്കുകയല്ലേ. ഒമ്പതര ശതമാനം പലിശക്കൊക്കെ പൈസ എടുത്തിട്ട് അതിന് പരസ്യത്തിന് ചിലവാക്കുക എന്ന് പറഞ്ഞാല്‍ – അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























