മങ്ങാരം ഗവ.യു പി സ്കൂളിന്റെ 84 -ാം വാർഷികാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം ഗവ.യു പി സ്കൂളിന്റെ 84 -ാം വാർഷികാഘോഷം ”നൂപുരം 2026” പന്തളം നഗരസഭ അദ്ധ്യക്ഷ എം.ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് എം.ബി ബിനു കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വീണ ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി സജീവിനെയും അധ്യാപക പ്രതിഭകളെയും എം.ആർ കൃഷ്ണകുമാരി ആദരിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള എൻഡോവ്മെന്റ്കൾ പന്തളം നഗരസഭ വിദ്യാഭ്യാസ കലാ സാംസ്ക്കാരിക സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.യാമി സേതുകുമാർ വിതരണം ചെയ്തു.

വിദ്യാർത്ഥി പ്രതിഭകളെ പന്തളം നഗരസഭ കൗൺസിലർ ഷിബിന ബഷീർ അനുമോദിച്ചു. പത്തനംതിട്ട ജില്ലാതലത്തിൽ പാചക മത്സരത്തിൽ വിജയിച്ച സ്കൂൾ പാചക തൊഴിലാളി എം.കെ ആനന്ദവല്ലിയെ പന്തളം നഗരസഭ കൗൺസിലർ കെ ജി വിദ്യ ആദരിച്ചു. തുടര്‍ന്ന്  സ്കൂളിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി വരുന്ന ”എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ ഏഴുത്ത് പെട്ടി ” പദ്ധതിയിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് വായനശാല പ്രസിഡണ്ട് ഡോ.ടി.വി മുരളിധരൻ പിള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു.

ലയൺസ് ക്ലബ്ബ് പന്തളം കിംഗ്സ് സ്കൂളിൽ സ്ഥാപിക്കുന്ന വാട്ടർ പ്യൂരിഫയർ ക്ലബ്ബ് പ്രസിഡണ്ട് മോഹൻ ഗായത്രിയും സെക്രട്ടറി കെ ആർ സെെലേഷും ചേർന്ന് സ്കൂളിന് സമർപ്പിച്ചു. സ്കൂളിൽ ആവശ്യമായ ഫർണിച്ചറുകൾ പൂർവ്വ വിദ്യാർത്ഥിയും പന്തളം കെ ആർ മോബൈൽസ് ഉടമയുമായ ഇ എസ് ശ്രീകുമാർ സമർപ്പിച്ചു. എസ്.എം.സി ചെയർമാൻ കെ.എച്ച് ഷിജു, എ.ഗിരിജ കൂമാരി, ടി.എൻ കൃഷ്ണപിള്ള, ടി.ലളിത, രാജേഷ് പാറ്റൂർ, സംജാ സുധീർ, കെ .ജി ശശിധരൻ, സുധ പ്രഭാകരൻ, എം.ജൂനെെഷ്, മുഹമ്മദ് ആബിദ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി സ്വാഗതവും അധ്യാപകൻ വിഭു നാരായണൻ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...