പാലാ : എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി. കാപ്പന്‍ . സീറ്റ് വിഭജനത്തില്‍ തങ്ങളെ അവഗണിച്ചുവെന്നും വേണ്ട പരിഗണന എല്‍ഡിഎഫില്‍ നിന്നും കിട്ടിയില്ലെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുറന്നടിച്ചു.
തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട അവഗണനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മുന്നണി മര്യാദയുടെ പേരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.