യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോഡ് : യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇതുവരെ യുഡിഎഫിന് കടന്നു കയറാൻ പറ്റാത്ത മേഖലകളിലും യുഡിഎഫ് കടന്നു കയറും. താൻ നയിച്ച പ്രചാരണ പരിപാടികളിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് ഇത്തവണ യുഡിഎഫിന്റെ സമയമാണെന്നാണ്. യുഡിഎഫിന്റെ അപ്പർ ഹാൻഡാണ് എല്ലായിടത്തുമുള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലവിൽ എൽഡിഎഫിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നത്. പകരം പ്രതികാര നടപടിയാണ് മറുപടി. എൽഡിഎഫിനെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു. പകരം വിജിലൻസിനെ ഉപയോഗിച്ച് യുഡിഎഫിനെ അന്വേഷിപ്പിക്കുന്നു. ഇത് പ്രതിപക്ഷത്തിനോടുള്ള പീഡന നടപടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തേക്കാൾ 100 ശതമാനം വിജയപ്രതീക്ഷയാണുള്ളത്. എൽഡിഎഫിന് ഒറ്റ സീറ്റുപോലും മലപ്പുറത്ത് ലഭിക്കില്ല. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ യുഡിഎഫ് ട്രെൻഡാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്പീക്കർക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടികൽ തൃപ്തികരമല്ല. കേരളം വളരെ ഞെട്ടലോടും ആശങ്കയോടും കൂടിയാണ് ഇക്കാര്യങ്ങളൊക്കെ നോക്കിക്കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...