നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ. ജോസ് കെ മാണി മുന്നണിയിൽ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്നും മാണി സി കാപ്പൻ പറഞ്ഞു. ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനകൾ ആരംഭിച്ചെന്ന് മാണി സി കാപ്പൻ പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാണ് ജോസ് നേരത്തെ മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സിറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് മാണി സി കാപ്പൻ ചോദിച്ചു. അതും രാജിവെച്ചിട്ട് വന്നാൽ ജനം എന്ത് മറുപടി പറയുമെന്ന് ആലോചിക്കട്ടെ.

അങ്ങനെയാണെങ്കിൽ അത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന പോലെയാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി മുന്നണിയിലേക്ക് വരികയാണെങ്കിൽ ഇപി കൈയും നീട്ടി സ്വീകരിക്കുമെന്നും  പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നേരത്തെ തന്നെ മാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി തന്നെയാകും പാലായിൽ മത്സരിക്കുമെന്നാണ് സൂചനകൾ. ഒരു നേർക്ക് നേർ പോരാട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ബിജെപി സ്ഥാനാർഥിയായി ഷോൺ ജോർജ് എത്താനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ പാലായിൽ ഇക്കുറി ത്രികോണപ്പോരിലേക്ക് കടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....