2025 ൽ ഖത്തറിലെത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികൾ

For full experience, Download our mobile application:
Get it on Google Play

ദോഹ : 2025 ൽ ഖത്തറിലെത്തിയത് റെക്കോർഡ് വിനോദ സഞ്ചാരികൾ. ഖത്തർ ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 51 ലക്ഷം അന്താരാഷ്ട്ര സന്ദർശകരെയാണ് ഖത്തർ വരവേറ്റത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സഞ്ചാരികളുടെ ഒഴുക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഫിഫ ലോകകപ്പിന് ശേഷവും ആഗോള ടൂറിസം ഭൂപടത്തിൽ ഖത്തറിന്റെ സ്വീകാര്യത വർധിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടം. ഇത് രാജ്യത്തെ ഹോട്ടല്‍, യാത്ര, സേവന മേഖലകളില്‍ വലിയ മുന്നേമാണ് സൃഷ്ടിച്ചത്.

ഖത്തറിലെത്തിയ സന്ദർശകരിൽ കൂടുതലും അയൽരാജ്യങ്ങളായ ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. ആകെ സന്ദർശകരിൽ 36 ശതമാനം വരും ഇത്. യൂറോപ്പിൽ നിന്നുള്ളവർ 26 ശതമാനവും ഏഷ്യ-ഓഷ്യാനിയ മേഖലകളിൽ നിന്നുള്ളവർ 22 ശതമാനവുമാണ്. 2025 ന്റെ ആദ്യ പകുതിയിൽ 57 ശതമാനം സന്ദർശകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തിയപ്പോൾ, 33 ശതമാനം പേർ കരമാർഗ്ഗവും 9 ശതമാനം പേർ കടൽ വഴിയും എത്തി. ലുസൈൽ സിറ്റി, ഖത്തർ നാഷണൽ മ്യൂസിയം, കതാറ കൾച്ചറൽ വില്ലേജ്, സൂഖ് വാഖിഫ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...