ഇംഫാല്‍ : സംഘർഷങ്ങള്‍ക്ക് അറുതിയില്ലാത്ത മണിപ്പൂരില്‍ എന്‍ ബീരേന്‍ സിംഗ് സർക്കാരിനെതിരെ അതൃപ്തിയുമായി സംസ്ഥാന ബിജെപി നേതൃത്വം. സർക്കാരില്‍ അതൃപ്തി വ്യക്തമാക്കി സംസ്ഥാന അധ്യക്ഷ അടക്കം എട്ട് നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമർശനം. ബീരേന്‍ സിംഗ് സർക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാണ്. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണം ഉള്‍പ്പടെയുള്ള ആവശ്യങ്ങളാണ് നേതാക്കള്‍ മുന്നോട്ട് വെക്കുന്നത്. തങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന അഭ്യർഥനയും നേതാക്കള്‍ കത്തിലൂടെ നദ്ദയെ അറിയിച്ചു.
ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ പ്രതിസന്ധികൾ കാര്യങ്ങൾ വഷളാക്കുന്ന സാഹചര്യമാണ് മണിപ്പൂരിലേത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സംഘർഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെയും ഗവർണർ അനുസുയ യുക്കിയുടെയും വസതിക്ക് മുന്നിൽ പ്രതിഷേധം തുടരാനാണ് മെയ്തെയ് വിഭാഗത്തിന്റെ തീരുമാനം. മെയ്തെയ് വിദ്യാർഥികളുടെ കൊലപാതകത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം, വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വിദ്യാർഥികളുടെ കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം മണിപ്പൂരിൽ തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























