ന്യൂഡല്‍ഹി : നാളുകളായി തുടരുന്ന കലാപത്തെ തുടർന്ന് ജനജീവിതം ദുഷ്കരമായ മണിപ്പൂരില്‍ ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക ഉയർത്തണമെന്ന് സുപ്രീം കോടതി നിയോഗിച്ച മുന്‍ വനിതാ ജഡ്ജിമാരുടെ സമിതി റിപ്പോർട്ട് നല്‍കി. ആക്രമണത്തില്‍ തകർക്കപ്പെട്ട വീടുകള്‍ പുനർ നിർമ്മിച്ച് നല്‍കണമെന്നും ആധാർ കാർഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായവര്‍ക്ക് വീണ്ടും നൽകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമിതി റിപ്പോർട്ട് നൽകി. മണിപ്പൂരിൽ ദുരിതാശ്വാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാരുടെ സമിതി ഉണ്ടാക്കിയത്. ജമ്മുകശ്മീർ ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ ആണ് സമിതിയുടെ അധ്യക്ഷ. ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ശാലിനി ഫൻസാൽക്കര്‍ ജോഷി, ഡൽഹി ഹൈക്കോടതി മുൻജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് ആശ മേനോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യങ്ങളായ നിർദേശങ്ങള്‍ അടങ്ങുന്ന ഉത്തരവ് ഈ മാസം 25ന് പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സമിതിയുടെ പ്രവർത്തനം സുഗമമാക്കാൻ ചെലവിനുള്ള ഫണ്ട്, ഭരണപരമായ നടപടിക്കുള്ള സൗകര്യങ്ങൾ, വെബ് പോർട്ടല്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033