തിരുവനന്തപുരം: സി.എം.ആർ.എല്ലില്‍നിന്ന് കിട്ടിയ മാസപ്പടിക്ക് വീണ വിജയന് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് പറയുമ്പോഴും രേഖകള്‍ പുറത്തുവിടാതെ സി.പി.എം. പണം അടച്ചെന്ന് തെളിയിച്ചാല്‍ മാത്യു കുഴല്നാടന് പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന് സി.പി.എം വെല്ലുവിളിച്ചെങ്കിലും രേഖകള്‍ പുറത്തുവിട്ടിട്ടില്ല. രേഖകള്‍ പുറത്തുവന്നാല്‍ നിയമപരമായ മറ്റു പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക പാർട്ടിക്കുണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്. സി.എം.ആർ.എല്ലില്‍നിന്ന് കിട്ടിയ 1.72 ലക്ഷം രൂപയ്ക്ക് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ പ്രതികരണം വെല്ലുവിളിയായിരിന്നു. വീണ പണം അടച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് ബാലന്റെ പ്രതികരണം. പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പുപറയാന്‍ തയാറാണെന്ന് മാത്യു കുഴല്‍നാടനും സമ്മതിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033