മൻമോഹൻ സിങിന്റെ നില തൃപ്തികരം ; ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.മൻമോഹൻ സിങിന്റെ  നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം നിരീക്ഷണത്തിലാണെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടന്നും ഡൽഹി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ്  മൻമോഹൻ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിനു പുതിയൊരു മരുന്ന് നല്‍കിയതിനോട് റിയാക്ഷൻ ഉണ്ടായതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പനിയുണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്താനായി പരിശോധനകള്‍ നടത്തി വരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെ ഒരു സംഘം ഡോക്ടര്‍മാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്നും അദ്ദേഹത്തിന്റെ  ആരോഗ്യനില തൃപ്തികരമാണെന്നും മുതിര്‍ന്ന  കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 2009 ല്‍ അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. 2004 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് മൻമോഹൻസിങ് പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നത്. മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണറായ മൻമോഹൻ സിങ് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്, അന്താരാഷ്ട്ര നാണ്യനിധി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1991 മുതൽ അദ്ദേഹം പി. വി നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...