കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായി മാന്നാർ പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൊവിഡ് ഭീതിയെ മറികടന്ന് ഒരു കുരുന്നിന്റെ ജീവന് കാവലായിരിക്കുകയാണ് മാന്നാർ പോലീസ്. കൊവിഡ് ബാധിച്ച ദമ്പതികളുടെ കൈക്കുഞ്ഞിനെ രാത്രിയിൽ ആശുപത്രിയിലെത്തിച്ചാണ് മാന്നാർ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജോൺ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക് ഉൽ അക്ബർ, ജഗദീഷ് എന്നിവർ മാതൃകയായത്.

കുഞ്ഞിനേയും കൊവിഡ് പോസിറ്റീവ് ആയ മാതാപിതാക്കളെയും പോലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബുധനൂരിൽ നിന്നും പട്രോളിംഗ് കഴിഞ്ഞു വരുന്ന വഴിയാണ് പോലീസ് സംഘം റോഡരികിൽ കൈക്കുഞ്ഞുമായി വാഹനങ്ങൾക്ക് കൈകാട്ടി നിൽക്കുന്ന ദമ്പതികളെ കണ്ടത്.

കായങ്കുളം – തിരുവല്ല സംസ്ഥാന പാതയിൽ സ്റ്റോർ മുക്കിൽ റോഡരികിൽ നിൽക്കുന്ന ഇവർ വാഹനങ്ങൾക്കെല്ലാം കൈകാട്ടുന്നുണ്ടായിരുന്നു. എന്നാൽ ആരും വാഹനം നിർത്തുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല. അവരോട് പോലീസ് സംഘം വിവരം തിരക്കിയപ്പോഴാണ് അറിയുന്നത് ദമ്പതികൾ കൊവിഡ് പോസിറ്റാവാണെന്ന്. അവരുടെ കുഞ്ഞിനാകട്ടെ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ട്.

എങ്ങനെയെങ്കിലും എത്രയും വേഗം കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. ഉടനെ എന്തും വരട്ടെയെന്ന ദൃഢനിശ്ചയത്തോടെ മൂവരെയും പോലീസ് ജീപ്പിൽ കയറ്റി സമീപത്തുള്ള പരുമല സെന്റ്  ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ച പോലീസ് സംഘം ഇപ്പോൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...