ഉതിമൂട് : പത്തനംതിട്ട – റാന്നി റോഡില്‍ ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും മദ്ധ്യേയുള്ള വളവിൽ ടിപ്പർ ലോറി മറിഞ്ഞു. ഒരാള്‍ക്ക് പരിക്ക്. റോഡിൽ നിന്നും അൻപത് അടിയിലധികം താഴ്ച്ചയിലേക്കാണ് ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. പാതവക്കിലെ വൈദുതി തൂണുകള്‍ തകര്‍ത്തുകൊണ്ടാണ് ലോറി മറിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്.