ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് താരമായ മന്‍ജോത് കല്‍റക്ക് രഞ്ജിയില്‍ വിലക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് താരമായ മന്‍ജോത് കല്‍റക്ക് രഞ്ജിയില്‍ ഒരു വര്‍ഷം വിലക്ക്. അണ്ടര്‍ 16, 19 ല്‍ പ്രായ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. അതേസമയം ഇതേ കുറ്റം ആരോപിക്കപ്പെട്ട നിതീഷ് റാണയും ശിവം മാവിയും നടപടികളില്‍ നിന്നും രക്ഷപ്പെട്ടു. ഡി ഡി സി എ ഒംബുഡുസ്മാന്‍ ജസ്റ്റിസ് ബാബര്‍ ദുറസ് അഹ്മദാണ് കല്‍റക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കാലാവധി തീരാന്‍ അര മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ പാതിരാത്രി 11.30നാണ് കല്‍റക്കെതിരായ വിലക്കിന്റെ ഉത്തരവില്‍ ഓംബുഡുസ്മാന്‍ ഒപ്പുവെച്ചത്.

അതേസമയം ഇതേ കുറ്റം ആരോപിക്കപ്പെട്ട നിതീഷ് റാണയെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ഓംബുഡുസ്മാന്‍ ചെയ്തത്. കല്‍റയുടെ സഹതാരമായിരുന്ന ശിവം മാവിക്കെതിരായി ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ബി സി സി ഐക്ക് കൈമാറുകയും ചെയ്തു. ശിവം മാവി ഉത്തര്‍പ്രദേശിനായി കളിക്കുന്ന താരമാണ്.

കഴിഞ്ഞ ആഴ്ച്ച ഡല്‍ഹി അണ്ടര്‍ 23 ടീമിനുവേണ്ടി 80 റണ്‍ കല്‍റ നേടിയിരുന്നു. ശിഖര്‍ധവാന്റെ പകരക്കാരനായാണ് കല്‍റ ഡല്‍ഹി ടീമിലേക്ക് എത്താനിരുന്നത്. വിലക്ക് വന്നതോടെ രഞ്ജിയില്‍ മാത്രമല്ല ക്ലബ് ക്രിക്കറ്റിലും അണ്ടര്‍ 23 ടീമിലും കല്‍റക്ക് കളിക്കാനാവില്ല. തങ്ങള്‍ നിസ്സഹായരാണെന്നും എന്തുകൊണ്ടാണ് കല്‍റക്കെതിരെ മാത്രം നടപടി വന്നതെന്ന് അറിയില്ലെന്നുമാണ് ഡി ഡി സി എ ജനറല്‍ സെക്രട്ടറി വിനോദ് തിഹാര പറഞ്ഞു.

ബി സി സി ഐ കണക്കു പ്രകാരം 20 വയസും 351 ദിവസവുമാണ് കല്‍റയുടെ പ്രായം. വിലക്ക് ഒഴിവാക്കാന്‍ പുതിയതായി ചുമതലയേല്‍ക്കുന്ന ഒംബുഡുസ്മാന് മുമ്പാകെ കല്‍റയുടെ മാതാപിതാക്കള്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അപ്പീല്‍ സ്വീകരിച്ച് പുതിയ അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പുതിയ ഓംബുഡുസ്മാന്‍ ജസ്റ്റിസ് ദീപക് വര്‍മ്മയാകും തീരുമാനമെടുക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...