യുഡിഎഫിലെ പല നേതാക്കളും എൽഡിഎഫിലേക്കെത്തും ; ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അവര്‍ തെറ്റ് തിരുത്താതെ ഇന്‍ഡിഗോയില്‍ ഇനി കയറില്ല. വന്ദേഭാരത് വന്നതോടെ കേരളത്തില്‍ കെ റെയിലിന്റെ സാധ്യത കൂടിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ‘കേരളത്തിന്റെ ഭാവിക്ക് കെറെയില്‍ വരണം. വന്ദേഭാരത് വന്നതോടെ കുറച്ചുകൂടി സൗകര്യങ്ങളും വേഗതയും വേണമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത് വന്ദേഭാരതിലാണ്. വന്ദേഭാരത് വന്നതോടെ കെ റെയിലിന്റെ സാധ്യത കൂടി. എട്ടാം തീയതി മുതല്‍ എയര്‍ ഇന്ത്യ പുതിയ സര്‍വീസ് തുടങ്ങിയല്ലോ. മറ്റന്നാള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് തലസ്ഥാനത്ത് നിന്ന് കണ്ണൂരിലേക്ക് പോകുക’. ഇ പി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഐഎം അനുകൂല ട്രസ്റ്റ് വേദിയില്‍ പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് പങ്കെടുക്കാതിരുന്നതിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് എന്തിന് തടയുന്നുവെന്ന് ചോദിച്ച ഇപി ഏറ്റവും പിന്തിരിപ്പന്‍ കോണ്‍ഗ്രസ് ബോധമാണിതെന്നും കുറ്റപ്പെടുത്തി. മലപ്പുറത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ തടസപ്പെടുത്തിയാലൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. യുഡിഎഫില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫിലേക്കെത്തും. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷവുമായി സഹകരിക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....