കുവൈറ്റിൽ ബ​യോ​മെ​ട്രി​ക്‌ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​നി​യും നി​ര​വ​ധി പേ​ർ

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​നി​യും ബ​യോ​മെ​ട്രി​ക്‌ വി​വ​രം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത് 11,41,000 പേരാണെന്ന് റിപ്പോർട്ട്. 1,71,000 കു​വൈ​ത്തി​ക​ളും ഏ​ക​ദേ​ശം 9,70,000 പ്ര​വാ​സി​ക​ളും വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 2023 മെ​യി​ൽ ബ​യോ​മെ​ട്രി​ക് വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത് മു​ത​ൽ ഏ​ക​ദേ​ശം 8,05,000 പൗ​ര​ന്മാ​ർ വി​ര​ല​ട​യാ​ള​ത്തി​ന് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. 1,8,64,000 പ്ര​വാ​സി​ക​ളും വി​വ​രം ന​ൽ​കി. കുവൈറ്റ് പൗ​ര​ന്മാ​ർ​ക്ക് സെ​പ്റ്റം​ബ​ർ 30 ഉം ​പ്ര​വാ​സി​ക​ൾ​ക്ക് ഡി​സം​ബ​ർ 31മാ​ണ് ബ​യോ​മെ​ട്രി​ക്‌​സ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നൽകിയിട്ടുള്ള സമയം. ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ള പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ഇ​ട​പാ​ടു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചിട്ടുണ്ട്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് യാത്രാ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അറിയിച്ചു. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​നാ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ​യോ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ​യോ നി​ർ​ദേ​ശ​പ്ര​കാ​ര​മോ അ​ല്ലെ​ങ്കി​ൽ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ലൂ​ടെ​യോ മാ​ത്ര​മേ അ​ത്ത​രം നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. അ​തി​നി​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മൂ​ല​മോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നാ​ലോ പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും അ​ട​ങ്ങി​യ ചി​ല​ർ ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കി​ല്ലെ​ന്ന് നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​താ​യാ​യി അറിയിച്ചു.

രാ​ജ്യ​ത്ത് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്.  സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ മെ​റ്റ വെ​ബ് പ്ലാ​റ്റ്ഫോം വ​ഴി​യോ അ​പ്പോ​യി​ന്റ്‌​മെ​ന്റ് ബു​ക്ക് ചെ​യ്താ​ണ് സെ​ന്റ​റു​ക​ളി​ൽ എ​ത്തേ​ണ്ട​ത്. രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ൾ, വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ണ്ട്. അ​ലി സ​ബാ​ഹ് അ​ൽ സാ​ലം ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലും, ജ​ഹ്‌​റ മേ​ഖ​ല​യി​ലെ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലും പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...