മന്‍സൂറിനെ കൊല്ലാനല്ല, കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍

For full experience, Download our mobile application:
Get it on Google Play

തലശേരി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊല്ലാനല്ല ആക്രമിച്ചതെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികളുടെ വെളിപ്പെടുത്തല്‍. കോടതി കസ്റ്റഡിയില്‍ വിട്ട ഏഴു പ്രതികളെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.

അതി​നു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് ക​രു​തി​യി​രു​ന്ന​ത്. ആ​ളു​ക​ള്‍ കൂ​ടി​യ​പ്പോ​ള്‍ ഭ​യ​പ്പെ​ടു​ത്താ​ന്‍​ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. പ​ക്ഷേ കാര്യങ്ങള്‍ കൈ​വി​ട്ടു​പോ​യി. തെര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും മ​റ്റും സി​.പി​.എം പ്രാ​ദേ​ശി​ക​ നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച​തി​ന്റെ വി​രോ​ധ​ത്തി​ല്‍ ഏതെങ്കിലും മു​സ്ളിംലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെന്നും പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി.

അതേസമയം മന്‍സൂറിനെ ആക്രമിക്കുന്നതിനു മുമ്പും  ശേഷവും കൊ​ല​യാ​ളി​സം​ഘം ഫോണില്‍ വി​ളി​ച്ചത് ഏതു നേതാവിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോണില്‍ ​നി​ന്ന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സൈ​ബ​ര്‍​സെ​ല്‍ റി​പ്പോ​ര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ പ്ര​തി​കളാവാന്‍ സാദ്ധ്യതയുണ്ട്.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​.എ​സ്.പി പി.​വി​ക്ര​മ​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് ചോദ്യംചെയ്യല്‍. തെ​ര​ഞ്ഞെ​ടു​പ്പ് ദിവസം രാ​ത്രി എ​ട്ട​ര​യോ​ടെ​ ബോംബേറില്‍ പരിക്കേറ്റ മന്‍സൂര്‍ പിറ്റേന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...