ആറളം വിയറ്റ്നാം കോളനിയിൽ മാവോയിസ്റ്റ് സാന്നിധ്യം ; കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ആറളം വിയറ്റ്നാം കോളനിയിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസ് എടുത്തു. യുഎപിഎ നിയമ പ്രകാരമാണ് ആറളം പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോളനിയിൽ എത്തിയത് സി പി മൊയ്ദീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കൾ രാത്രി 7 മണിയോടെ വിയറ്റ്നാം കോളനിയിലെത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ജിഷ,വിക്രം ഗൗഡ, സോമൻ, ജയണ്ണ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കായി തണ്ടർ ബോൾട്ട് സംഘം ഇന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കോളനിയിൽ എത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് തിങ്കളാഴ്ച്ച രാത്രി 9 മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മാവോയിസ്റ്റ് സംഘം മടങ്ങിയതാണ് വിവരം. സംഘത്തിലെ അഞ്ച് പേരും ആയുധധാരികളായിരുന്നു.തമിഴും ഹിന്ദിയും കലർന്ന മലയാളമാണ് ഇവർ സംസാരിച്ചിരുന്നതെന്ന് കോളനി നിവാസികൾ പോലീസിനോട് പറഞ്ഞു. കോളനിയിലെ രണ്ട് വീടുകളിൽ കയറി കൂലിപ്പണിക്ക് കിട്ടുന്ന വേതനത്തെ കുറിച്ചും റേഷൻ ലഭ്യതയെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. കോളനിയിൽ എത്തിയ കാര്യം പോലീസിനെ അറിയിക്കരുതെന്ന് മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തിയതായും കോളനി നിവാസികൾ പോലീസിന് മൊഴി നൽകി. ഇതിനു മുൻപും പല തവണ മാവോയിസ്റ്റ് സംഘം ആറളത്തും കൊട്ടിയൂരും പരിസര പ്രദേശങ്ങളിലുമെല്ലാം എത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാരെ കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...