മാവോവാദികള്‍ വീട്ടിലെത്തി തോക്ക് കാണിച്ച് ലാപ്‌ടോപ്പും, ഫോണും ചാര്‍ജ്ജ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കേ​ള​കം : കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ന്ന്യാം​മ​ല​യി​ലെ വീ​ട്ടി​ല്‍ മാ​വോ​വാ​ദി സം​ഘ​മെ​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി 7.15 ഓ​ടെ നാ​ലം​ഗ മാ​വോ​വാ​ദി സം​ഘം പ​ന്ന്യാം​മ​ല​യി​ലെ തു​ണ്ടു​ത​റ കാ​ര്‍ത്തി​കേ​യ​ന്റെ വീ​ട്ടി​ലാ​ണെ​ത്തി​യ​ത്. നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം ചെ​ല​വ​ഴി​ച്ച സം​ഘം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് മ​ട​ങ്ങി​യ​ത്. മാ​വോ​വാ​ദി​ക​ളെ​ത്തി​യ സ​മ​യ​ത്ത് കാ​ര്‍​ത്തി​കേ​യ​ന്റെ ഭാ​ര്യ ഉ​ഷ മാ​ത്ര​മെ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ര​ണ്ട് സ്ത്രീ​ക​ള്‍ വീ​ടി​നു​ള്ളി​ലേ​ക്ക് വ​ന്ന് ഞ​ങ്ങ​ളെ അ​റി​യാ​മോ എ​ന്ന് ചോ​ദി​ക്കു​ക​യും മാ​വോ​വാ​ദി​ക​ളാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ആ​യി​രു​ന്നു​വെ​ന്ന് ഉ​ഷ പ​റ​ഞ്ഞു. പി​ന്നീ​ട് ര​ണ്ടു പു​രു​ഷ​ന്മാ​രു​മെ​ത്തി. വീ​ടി​നു​ള​ളി​ല്‍ എ​ത്തി​യ സ​മ​യം മു​ത​ല്‍ മൂ​ന്നു ഫോ​ണും പ​വ​ര്‍​ബാ​ങ്കും ഒ​രു ലാ​പ്‌​ടോ​പ്പും ചാ​ര്‍​ജ്ജ് ചെ​യ്‌​തെ​ന്നും ഉ​ഷ പ​റ​ഞ്ഞു.

നാ​ലു മ​ണി​ക്കൂ​റി​ല​ധി​കം ഇ​വ​രു​ടെ വീ​ട്ടി​ല്‍ ചെ​വ​ല​ഴി​ച്ച സം​ഘം കെ – റെ​യി​ല്‍ പ​ദ്ധ​തി അ​നാ​വ​ശ്യ​മാ​ണെ​ന്നു പ​റ​ഞ്ഞു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്കു​ക​ള്‍ ഉ​ഷ​യെ കാ​ണി​ച്ച്‌ പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന്​ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്. വീ​ടി​ന് പി​റ​കി​ലെ വ​ന​പ്ര​ദേ​ശം വ​ഴി​യാ​ണ് പോ​യ​തെ​ന്നും ഉ​ഷ പ​റ​ഞ്ഞു. മാ​വോ​വാ​ദി സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​വ​ര്‍​ക്കെ​തി​രെ യു.​എ.​പി.​എ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യും പോലീ​സ് അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ര്‍ അ​മ്പാ​യ​ത്തോ​ട്ടി​ലും പാ​ല്‍ ചു​ര​ത്തി​ലും പ​ന്നി​യാം മ​ല​യി​ലും സാ​യു​ധ​രാ​യ മാ​വോ​വാ​ദി​ക​ള്‍ ത​മ്പടി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഉ​ന്നത പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. കാ​ര്‍​ത്തി​കേ​യ​ന്‍, ഭാ​ര്യ ഉ​ഷ എ​ന്നി​വ​രു​ടെ മൊ​ഴി പോ​ലീ​സ് വീ​ട്ടി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തി. മാ​വോ​വാ​ദി​ക​ളു​ടെ ചി​ത്രം കാ​ണി​ച്ച്‌ ആ​രൊ​ക്കെ​യാ​ണ് വ​ന്ന​തെ​ന്ന് പ​രി​ശോ​ധി​ച്ചു. മാ​വോ​വാ​ദി നേ​താ​വ് മൊ​യ്തീ​ന്‍, ക​വി​ത, ര​മേ​ഷ്, ജി​ഷ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടി​യൂ​രി​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ മാ​വോ​വാ​ദി​ക​ള്‍ എ​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....