ദാരിദ്ര്യമല്ല, വികസനം പങ്കുവയ്ക്കലാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടെന്ന് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ദാരിദ്ര്യമല്ല, വികസനം പങ്കുവയ്ക്കലാണ് ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടെന്ന് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍. കെഎസ്ടിഎ സംസ്ഥാനസമ്മേളനത്തിന്റെ ഭാ​ഗമായി സാമ്പത്തിക രംഗം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് മുഴുവന്‍ പ്രാപ്തമായ വികസനമാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തികമായും പരിസ്ഥിതിപരമായും കെ – റെയിലിന്റെ പ്രായോ​ഗികതയില്‍ ഒരു സംശയവുമില്ല. കെ – റെയില്‍ നഷ്ടപരിഹാരത്തില്‍ മാത്രം 13000 കോടിയാണ് വിപണിയിലെത്തുക. ഇതിന്റെ നേട്ടം സമ്പദ്ഘടനയിലുണ്ടാകും.

സംസ്ഥാനങ്ങളെ കേന്ദ്രം ശ്വാസംമുട്ടിക്കുകയാണ്. നികുതി പിരിക്കാന്‍ അവകാശമില്ല. സാമൂഹിക പെന്‍ഷന്‍ 100 രൂപ പോലും വര്‍ധിപ്പിക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയിലേക്കാണ് കേന്ദ്രം സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നത്. കെഎസ്ടിഎ പ്രസി‍ന്റായി ഡി.സുധീഷിനെയും ജനറല്‍ സെക്രട്ടറിയായി എന്‍.ടി ശിവരാജനെയും കൊല്ലത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ ഷാഫിയാണ് ട്രഷറര്‍. 31 അം​ഗ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയെയും 85 അം​ഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...