മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ട – മാര്‍ ജോസ് പുളിക്കല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ടയാണെന്ന് മാര്‍ ജോസ് പുളിക്കല്‍. ആഭ്യന്തര കലാപ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന അവിടെ പക്ഷ പാത പരമായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയെ മാറ്റുന്നതിന് ബി ജെ പി നേതൃത്വവും പ്രാധാനമന്ത്രിയും തയ്യാറാകണമെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മണിപ്പൂരില്‍ കലാപത്തിലും അക്രമങ്ങളിലും യാതന അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെച്ചൂച്ചിറയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. വെച്ചൂച്ചിറ ഐക്യ ക്രിസ്തീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ സംഗമത്തിലും ഐക്യ ദാര്‍ഢ്യ സമാധാന റാലിയിലും വെച്ചൂചിറയിലെയും സമീപ പ്രദേശങ്ങളിലെയും ക്രൈസ്തവ സഭകളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള നൂറു കണക്കിന് വിശ്വാസികളാണ് അണി ചേര്‍ന്നു. വെച്ചൂച്ചിറ സെന്റ്. ജോസഫ് പള്ളിയില്‍ നടന്ന സമാധാന പ്രാര്‍ത്ഥനയ്ക്ക് ശേഷം റാലിയായി വെച്ചൂച്ചിറ സെന്റ്. തോമസ് ഹൈസ്‌കൂള്‍ മൈതാനത്തേക്ക് വിശ്വാസികള്‍ എത്തി. തുടര്‍ന്ന് പ്രാര്‍ത്ഥനാ സംഗമം നടന്നു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ സ്റ്റേറ്റ് കൌണ്‍സില്‍ അംഗം പാസ്റ്റര്‍ പി. സി. ചെറിയാന്‍, കെ. സി സി ജനറല്‍, സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്,ഫാ. ജേക്കബ് പാണ്ടിയാമ്പറമ്പില്‍,പാസ്റ്റര്‍. കെ. റെജി, റവ. ഷിബു തോമസ് സ്‌കറിയ, റവ. സോജി വര്‍ഗീസ് ജോണ്‍, ഫാ. സ്‌കറിയ വട്ടമറ്റം, പാസ്റ്റര്‍. അനില്‍ കെ കോശി, പാസ്റ്റര്‍. ജിജി ചാക്കോ ടി കെ സാജു, ഫിലിപ്പ് തോമസ്, ജോണ്‍ സാമുവല്‍, എബ്രഹാം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

സെന്റ്. കുര്യാക്കോസ് മലങ്കര ചര്‍ച്ച്, സെന്റ്. ജോസഫ് കാതലിക് ചര്‍ച്ച്, സെന്റ്. ബര്‍ണബാസ് സി എസ് ഐ ചര്‍ച്ച്, സെന്റ് ആന്‍ഡ്‌റൂസ് മാര്‍ത്തോമ്മ ചര്‍ച്ച്, സെന്റ്. ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ച്, സെന്റ്. തോമസ് റോമന്‍ കാതലിക് ചര്‍ച്ച്, സെന്റ്. മേരീസ് ക്‌നാനായ ചര്‍ച്ച്, സെന്റ് മേരീസ് കാതോലിക് ചര്‍ച്ച്, സെന്റ്. ജോസഫ് മലങ്കര കാതോലിക് ചര്‍ച്ച് മണ്ണടിശാല, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് കോളനി, ഹോളി ഇമ്മാനുവല്‍ സി എസ് ഐ ചര്‍ച്ച് പുള്ളിക്കല്ല്, സെന്റ്. സെബാസ്ട്യന്‍സ് കാതോലിക് ചര്‍ച്ച് ചെമ്പനോലി, സെഹ്യോന്‍ മാര്‍ത്തോമ്മ ചര്‍ച്ച് കുന്നം, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ്. തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, സി. എം. എസ് ചര്‍ച്ച്, ചര്‍ച്ച് ഓഫ് ഗോഡ് വെച്ചൂച്ചിറ, ഐ. പി. സി. ചര്‍ച്ച്, ശാരോണ്‍ ചര്‍ച്ച് മണ്ണടിശാല, ഐ പി സി ചര്‍ച്ച് കൂത്താട്ടുകുളം, അസംബ്ലീസ് ഓഫ് ഗോഡ്, ഗ്ലോബല്‍ ചര്‍ച്ച് വെച്ചൂച്ചിറ, ഡബ്ല്യൂ. എം. ഇ ചര്‍ച്ച് വാറ്റുകുന്ന്, ബ്രദറണ്‍ ചര്‍ച്ച്, ശാരോണ്‍ മാര്‍തോമ്മ ചര്‍ച്ച് ചാത്തന്‍ തറ തുടങ്ങിയ സഭകളില്‍ നിന്നും കെ. സി. സി, വൈ. എം. സി. എ, ബൈബിള്‍ സോസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തു. റാലിക്ക് റവ. സജു ചാക്കോ, ഫാ. ബൈജു കളപ്പുരയില്‍, ഫാ. ജേക്കബ് തോമസ് തോപ്പില്‍, ഫാ. ജേക്കബ് കൈപ്പന്‍ പ്ലാക്കല്‍, ഫാ. തോമസ് കല്ലുപുരയ്ക്കല്‍, റവ. ഷിബു തോമസ് സ്‌കറിയ, റവ. ബൈജു ഈപ്പന്‍, ഫാ. എബ്രഹാം കൊച്ചുവീട്ടില്‍, റവ. കുര്യന്‍ ജോസ്, റവ. തോമസ് പി തോമസ്, റവ. ആര്‍. ലാസര്‍, റവ. ബിനോയ് പടച്ചിറ, പാസ്റ്റര്‍. കെ. റെജി, പാസ്റ്റര്‍ ജിജി ചാക്കോ, പാസ്റ്റര്‍ അനില്‍ കെ കോശി, പാസ്റ്റര്‍. സി. ടി. എബ്രഹാം, പാസ്റ്റര്‍ ഡ്വയിറ്റ് സാം ബെഞ്ചമിന്‍, പാസ്റ്റര്‍ പി ജെ ജോസഫ്, പാസ്റ്റര്‍ ഇ ആര്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...