Sunday, February 25, 2024 6:21 pm

മരടിലെ ഫ്ലാറ്റുകൾ സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചത് പന്തളം സ്വദേശി ആർ.വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

പന്തളം: മരടിലെ ഫ്ലാറ്റുകൾ സുരക്ഷിതമായി പൊളിച്ചു മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ച എക്സ്പ്ലോസീവ്സ് വിഭാഗം ഡപ്യൂട്ടി ചീഫ് കൺട്രോളർ ആർ.വേണുഗോപാൽ പന്തളം സ്വദേശി പൂഴിക്കാട് ഉദയ സദനത്തിൽ കെ.രാഘവൻപിള്ളയുടെയും സുമതിയമ്മയുടെയും മകനാണ്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

തിരുവനന്തപുരത്തും പന്തളം എൻഎസ്എസ് കോളജിലുമായി സ്കൂൾ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സംസ്ഥാന സർവീസിൽ ജോലി ലഭിച്ചതിന് ശേഷം ഇവിടെ നിന്ന് നിന്ന് താമസം മാറ്റി. ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിലാണ് സ്ഥിര താമസം. കൊല്ലം ടികെഎം, തൃശൂർ ഗവ. എൻജിനീയറിങ് കോളജുകളിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനിടെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും നേടി. കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഓർഗനൈസേഷനിൽ ജോലി ലഭിച്ചതോടെ സംസ്ഥാന സർവീസിലെ ജോലി ഉപേക്ഷിച്ചു. വെടിക്കോപ്പുകളുടെ കോട്ടയെന്ന് അറിയപ്പെടുന്ന ശിവകാശിയിലെ അപകട മരണ നിരക്ക് കുറയ്ക്കുന്നതിലും വെടിക്കെട്ട് നിരോധനം നിലനിൽക്കെ തൃശൂർ പൂരത്തിന്റെ സുരക്ഷിതമായ നടത്തിപ്പിലും പുറ്റിങ്ങൽ വെട്ടിക്കെട്ട് അപകട കേസിലെ അന്വേഷണത്തിലും ഏറെ തിളങ്ങി. പെട്രോസേഫ്, പൈറോടെക്, ഒപെക്സ്, സ്റ്റോപ്പ് തുടങ്ങിയവ ഈ മേഖലയിലെ സുരക്ഷയ്ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപെയിനുകളാണ്. ബറോ‍ഡ, ചെന്നൈ, ശിവകാശി, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സേവനത്തിന് ശേഷമാണ് എറണാകുളത്തെത്തിയത്. ഭാര്യ ഡോ.എസ്.സജിത കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ശിശുരോഗ വിഭാഗം മേധാവിയാണ്. മകൾ കാർത്തിക പിള്ള ദുബായിൽ ജോലി ചെയ്യുന്നു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
എഴുമറ്റൂർ: എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഞ്ചാം...

ഉഴവൂർ സംഘർഷം : സർവകക്ഷിയോഗത്തിൽ സിപിഎം ഒറ്റപ്പെട്ടു – പ്രദേശിക നേതാക്കൾക്ക് എതിരെ കേസ്...

0
കുറവിലങ്ങാട്: കഴിഞ്ഞ ഇരുപതാം തിയതി ചൊവാഴ്ച ഉഴവൂർ ടൗണിൽ ഹയർ സെക്കണ്ടറി...

ജില്ലയിൽ ലഹരി വിരുദ്ധ കലാജാഥാ “ഉയിർപ്പ്” സംഘടിപ്പിച്ചു

0
അടൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അവളിടം യുവതി ക്ലബ്ബിന്റെ...

സാമൂഹികവിരുദ്ധർ ഏലച്ചെടികൾ വെട്ടി നശിപ്പിച്ചു

0
ഏലപ്പാറ : സാമൂഹികവിരുദ്ധർ രണ്ടര ഏക്കർ സ്ഥലത്തെ ആയിരത്തോളം ഏലച്ചെടികൾ വെട്ടി...