പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരട് ഫ്ലാറ്റ് പൊളിച്ചത് കാരണം ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി ഫയര്‍ഫോഴ്സിനെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഉപരോധിക്കുകയായിരുന്നു.  ഹോളി ഫെയ്ത് എച്ച് ടു ഒയുടെയും ആല്‍ഫയുടെയും സമീപത്തുണ്ടായിരുന്നവരാണ് പ്രതിഷേധവുമായി നഗരസഭ ഓഫിസില്‍ എത്തിയത്. പൊടി ശല്യം മൂലം വിട്ടിലിരിക്കാന്‍ പറ്റുന്നില്ലെന്നും കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

പൊടിമൂലം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മരങ്ങളിലെ ഇലകളില്‍ വന്‍ തോതില്‍ പൊടി പറ്റിപിടിച്ചിരിക്കുകയാണ്. ഇത് കാറ്റടിക്കുമ്പോള്‍ വീടുകളിലേക്ക്  കയറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് ഉടന്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. വെള്ളം തളിക്കുകയെന്നത് മാത്രമാണ് തല്‍ക്കാലം ചെയ്യാവുന്ന പരിഹാര നടപടിയെന്ന് നഗരസഭ അധികൃതര്‍ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സുമായി ധാരണയിലെത്താമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

പൊളിക്കല്‍ കരാറെടുത്ത കമ്പനികള്‍ ചെയ്യേണ്ടതായിരുന്നുവെന്നും പൊടി നീക്കം ചെയ്യാന്‍ നഗരസഭ ഉടന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറ പ്രതിഷേധക്കാരെ അറിയിച്ചു. അവര്‍ അത് ചെയ്യാത്ത സാഹചര്യത്തില്‍ നഗരസഭ തന്നെ ഏറ്റെടുത്ത് പരിഹരിക്കും. അഗ്‌നിശമന സേനയെ വിളിച്ച്  വരുത്തി വെള്ളം സ്ര്‌പേ ചെയ്ത്‌  പൊടി നീക്കം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോകും. വരും ദിവസങ്ങളിലും പൊടി ശല്യം രൂക്ഷമായിരിക്കും ഈ സാഹചര്യത്തില്‍ കെട്ടിട അവശിഷ്ടങ്ങല്‍ നീക്കം ചെയ്യുന്നതുവരെ വെള്ളം സ്പ്രേ  ചെയ്യുന്നത് തുടരുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...