മാറാട് കൂട്ടക്കൊലക്കേസ് ; രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി – ശിക്ഷാവിധി ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : 2003 ലെ മാറാട് കൂട്ടക്കൊലക്കേസില്‍ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി കണ്ടെത്തി. 95-ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി കോയമോന്‍ എന്ന ഹൈദ്രോസ് കുട്ടി, 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. അതുവരെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നിസാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

മുഹമ്മദ് കോയക്കെതിരെ സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും മതവൈരം വളര്‍ത്തല്‍ എന്നതിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതില്‍ ഒളിവിലായിരുന്ന ഇരുവരെയും 2010 ലും 2011ലുമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രത്യേക കേസായി എടുത്ത് ഇവരുടെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. കേസില്‍ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളില്‍ 63 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....