സന്നിധാനത്തും പരിസരത്തും സംയുക്ത സ്‌ക്വാഡ് പരിശോധന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്തും പരിസരത്തും സംയുക്ത സ്‌ക്വാഡിന്റെ പരിശോധന ഊര്‍ജിതമാക്കി. ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, തൊഴിലാളികളുടെയും – ഹോട്ടലുകളുടെയും ശുചിത്വം ഉറപ്പാക്കുക, അധിക വില തടയുക എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. റവന്യൂ, ആരോഗ്യ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത സ്‌ക്വാഡില്‍ ഉള്ളത്. സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളിലും, കടകളിലും പരിശോധന നടന്നുവരുന്നു. പത്തനംതിട്ട ജില്ലാ കളക്ടര്‍ നിശ്ചയിട്ടുള്ള വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും, കടകളിലും പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃതമായി ലോട്ടറി വില്‍പ്പന നടത്തിയവരില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തു. സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ഗോപിനാഥ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ടി.എസ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ എട്ട് മേഖലകളായി തിരിച്ച് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ നൂറോളം വിശുദ്ധി സേനാംഗങ്ങളാണ് ശുചീകരണം നടത്തുന്നത്. നടപ്പന്തല്‍, പതിനെട്ടാംപടിക്ക് താഴെയുള്ള പടിക്കെട്ടുകള്‍, തിരുമുറ്റവും പരിസരവും തുടങ്ങിയ സ്ഥലങ്ങളിലെ പായല്‍ ഫയര്‍ ഫോഴ്‌സിന്റെ സഹകരണത്തോടെ നീക്കം ചെയ്തു വൃത്തിയാക്കി. ബെയ്‌ലി പാലം പരിസരം ശുചിയാക്കുന്ന പ്രവര്‍ത്തനം നടന്നു വരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...