സൈക്കോളജിസ്റ്റിനെതിരെ ഗുരുതര ലൈംഗികാരോപണം ; സ്‌ക്രീന്‍ ഷോട്ടുകൾ പുറത്ത് വിട്ട് യുവതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനിലെ സൈക്കോളജിസ്റ്റ് ടി.പി ജവാദിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. കോഴിക്കോട് സ്വദേശിയായ ഷാദിയയാണ് കൗണ്‍സിലിങ്ങിന് മറവില്‍ പ്രവര്‍ത്തിക്കുന്ന ജവാദിന്റെ ലൈംഗിക ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഷാദിയ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,

അത്യാവശ്യം പ്രശസ്തനായ സൈക്കോളജിസ്റ്റ് ടിപി ജവാദിനെ(കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനിലെ സൈക്കോളജിസ്റ്റ്) കുറിച്ചും , അയാള്‍ നടത്തുന്ന ‘കൗണ്‍സിലിങ്ങിനെ’ പറ്റിയും ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല ട്രോമകളും അനുഭവിക്കുന്നവരെ അയാള്‍ ഇനിയും ചൂഷണം ചെയ്തുകൊണ്ടേയിരിക്കും. അതുകൊണ്ട് ഇനി എന്ത് തന്നെ സംഭവിച്ചാലും ഈ കാര്യങ്ങള്‍ ഞാന്‍ പറയുക തന്നെ ചെയ്യും.

തുടക്കത്തില്‍ ഞാന്‍ വളരെയധികം ബഹുമാനത്തോടെ കണ്ടിരുന്ന ഇദ്ദേഹത്തിന്റെ ചാറ്റിന്റെ സ്ക്രീന്‍ ഷോര്‍ട് ഞാന്‍ താഴെ കൊടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ചു അതിന് കൃത്യമായ മറുപടിയും ഞാന്‍ തിരിച്ചു പറഞ്ഞത് കൊണ്ട് അയാള്‍ പിന്നെ ആ വഴിയേ വന്നിട്ടില്ല, അത്കൊണ്ട് തന്നെ ഞാനതത്ര കാര്യമാക്കിയതുമില്ല. എന്നാല്‍ കുറച്ചു ദിവസങ്ങളായി പല സുഹൃത്തുക്കള്‍ക്കും വളരെ മോശമായ രീതിയിലുള്ള അനുഭവങ്ങള്‍ ഇയാളുടെ അടുത്തുനിന്നും കിട്ടിയിട്ടുണ്ടെന്ന കാര്യം സത്യം പറഞ്ഞാല്‍ വളരെ വിഷമത്തോടെയാണ് ഞാന്‍ ഉള്‍ക്കൊണ്ടത്, കാരണം സൈക്കോളജി മേഖലയില്‍ പ്രശസ്തനായി നില്‍ക്കുന്ന, വളരെ പിടിപാടുകളുള്ള, പലരും മാനസികമായി ആശ്രയിക്കേണ്ട ഒരു വ്യക്തി ഇങ്ങനെ ചെയ്യുന്നത് ഒരാളെ എങ്ങനെ ബാധിക്കുമെന്നത് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കൂഹിക്കാമല്ലോ.

എന്റെ ഒരു പെണ്‍ സുഹൃത്ത്, വളരെ വിഷമിത്തിലിരിക്കുമ്പോള്‍ ഇയാളോട് സഹായം ചോദിച്ചിട്ടുണ്ടായിരുന്നു, അയാള്‍ അതിന് പറഞ്ഞ മറുപടി അങ്ങനെ തോന്നുമ്പോള്‍ മാസ്റ്റര്‍ബേറ്റ് ചെയ്‌താല്‍ മതിയെന്നാണ്, തുടര്‍ന്ന് ലൈംഗിക ചുവയോട് കൂടിയുള്ള സംസാരമായിരുന്നു അയാള്‍ നടത്തിയത്, ഇത് മാനസികമായി തളര്‍ന്നു നില്‍ക്കുന്ന ആ പെണ്‍ കുട്ടിയെ പിന്നെയും മാനസിക സമ്മര്‍ദ്ദത്തിലാക്കി, ആത്മഹത്യാ ചിന്തകള്‍ വരെ ആ കുട്ടിയിലുണ്ടായി.

ഇത് വായിക്കുന്ന നിങ്ങളിവിടെ ഓര്‍ക്കേണ്ടത് എത്രത്തോളം വികലമായ സ്വഭാവമാണയാളുടെതെന്നാണ്..ആ കുട്ടിയോട് ഇത് പുറത്ത് പറയാന്‍ പറഞ്ഞപ്പോള്‍, അവള്‍ പറഞ്ഞത്, “അയാള്‍ക്കത്രയും പിടിപാടുണ്ട്, അയാളെന്റെ ഭാവിയെ നശിപ്പിക്കുമെന്നാണ്.”. സമാനമായി പലര്‍ക്കും ഇത് പുറത്ത് പറയാന്‍ പറ്റുന്നില്ല. ഇത് ഒന്നോ രണ്ടോ ആള്‍ക്കാരുടെ അനുഭവം മാത്രമായി നിങ്ങള്‍ തള്ളിക്കളയരുത്, എനിക്കറിയാവുന്ന ഒരുപാട് പേര്‍ക്ക് സമാനാനുഭവം ഇയാളുടെ അടുത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഞാനിത്രയും എഴുതിയത് ഒരാള്‍ക്കെങ്കിലും ഇയാളുടെ സ്വഭാവത്തെ പുറത്ത് കാട്ടാനുള്ള ഒരു ധൈര്യം ഇതിലൂടെ ലഭിക്കുമെങ്കില്‍ എന്നോര്‍ത്താണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

0
ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...

ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി ; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

0
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവെച്ച് അച്ഛനും അമ്മാവനും...

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജെൻസി സംഗമം ; സംഘപരിവാർ സംഘടനകളുടെ അമർഷത്തിൽ പരിപാടി റദ്ദാക്കി ബി.ജെ.പി.

0
കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ...