തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം : അറസ്റ്റിലായ യുവതിയേയും സുഹൃത്തിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവാവിന്റെ സഹായത്തോടെ നവജാത ശിശുവിനെ മരടിലെ തട്ടുകടയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ അമ്മയെ മരട് പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച പുതിയകാവ് സ്വദേശിയായ യുവാവിനെയും ജാമ്യത്തിൽ വിട്ടിട്ടുണ്ട്. ഉടുമ്പൻചോല സ്വദേശിനിയായ യുവതി വിവാഹബന്ധം വേർപ്പെടുത്തിയ ആളാണ്. ഇവർക്കു 13 വയസ്സുള്ള ഒരു മകളുമുണ്ട്. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന യുവതിക്ക് കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ജോലി നഷ്ടമായി. പിന്നീട് മുൻപരിചയമുള്ള ഒരാളോടൊപ്പം കുണ്ടന്നൂരിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും മൂലമാണ് നവജാത ശിശുവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് മൊഴി നൽകി.

യുവാവിന്റെ സ്വദേശം ഇടുക്കിയാണെന്നും യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച യുവാവിനെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...

മാലിന്യവും കാടും നിറഞ്ഞ് റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പൂന്തോട്ടം

0
റാന്നി : ഒരുകാലത്ത് പൂച്ചെടികളും മനോഹരമായ പൂക്കളും കൊണ്ട് വഴിയാത്രക്കാരുടെ മനംകവർന്നിരുന്ന...

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...