ക്രൊയേഷ്യൻ താരം മാർസെലോ ബ്രോസിവിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

For full experience, Download our mobile application:
Get it on Google Play

സാഗ്രെബ് : ക്രൊയേഷ്യൻ ഫുട്ബോൾ താരം മാർസെലോ ബ്രോസിവിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 31കാരനായ താരം ക്രൊയേഷ്യയ്ക്കായി 99 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഏഴ് ​ഗോളുകളും താരം രാജ്യത്തിനായി വലയിലാക്കി. 2014, 2018, 2022 ഫിഫ ലോകകപ്പുകളിൽ ക്രൊയേഷ്യൻ ടീമിന്റെ ഭാ​ഗമായിരുന്നു ബ്രോസിവിച്ച്. 2016, 2020, 2024 യൂറോ കപ്പുകളിലും താരം കളിച്ചിട്ടുണ്ട്. താൻ ഒരുപാട് സംസാരിക്കുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാമെന്നും 99 എന്ന നമ്പർ തന്റെ കരിയറിനെ അടയാളപ്പെടുത്തുമെന്നും താരം പറഞ്ഞു. ക്രൊയേഷ്യയ്ക്കായി 100 ശതമാനവും ആത്മാർത്ഥമായി കളിക്കളത്തിൽ പ്രവർത്തിച്ചു. കരിയറിൽ താൻ ആ​ഗ്രഹിച്ച നേട്ടങ്ങളിലേക്ക് എത്താൻ കഴിഞ്ഞു. ഇപ്പോൾ പുതിയ താരങ്ങൾക്ക് മാറികൊടുക്കാനുള്ള സമയമായെന്നും താരം പ്രതികരിച്ചു.

2014ലെ ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ബ്രോസിവിച്ച് ക്രൊയേഷ്യൻ ടീമിൽ അരങ്ങേറുന്നത്. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് ഇന്റർ മിലാനിലാണ് താരത്തിന്റെ കരിയറിലെ ഏറെക്കാലവും ചിലവഴിച്ചത്. 2015 മുതൽ 2023 വരെ ഇന്റർ മിലാനിൽ കളിച്ച ബ്രോസിവിച്ച് 261 മത്സരങ്ങളിൽ നിന്നായി 25 ​ഗോളുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ സൗദി ക്ലബ് അൽ നസറിന്റെ ഭാഗമാണ് താരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...