സംസ്ഥാനത്ത് സമുദ്ര മത്സ്യ ലഭ്യത കുതിച്ചുയരുന്നു ; തീരങ്ങളിൽ മത്തി ചാകര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ സമുദ്ര മത്സ്യ ലഭ്യത കുതിച്ചുയരുന്നതായി റിപ്പോർട്ട്. സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, സമുദ്രമത്സ്യ ലഭ്യതയിൽ 24 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022-ൽ 6.87 ലക്ഷം ടൺ മത്സ്യമാണ് കടലിൽ നിന്നും ലഭിച്ചത്. 2021- ൽ ഇത് 5.55 ലക്ഷം ടണ്ണായിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ മത്സ്യബന്ധനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ഈ കാലയളവിൽ 35 ശതമാനം മത്സ്യബന്ധനമാണ് നടന്നത്. അതേസമയം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16 ശതമാനമാണ് മത്സ്യബന്ധനം നടന്നത്.

സമുദ്ര മത്സ്യങ്ങളുടെ ഇനത്തിൽ ഇത്തവണ ലഭിച്ചിട്ടുള്ളത് മത്തിയാണ്. 2021-ൽ 3,279 ടൺ മത്തിയായിരുന്നു ലഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം 1.10 ലക്ഷം മത്തി കേരള തീരത്ത് നിന്നും ലഭിച്ചിട്ടുണ്ട്. തൊട്ടുപിന്നിലായി അയലയാണ് ഉള്ളത്. കഴിഞ്ഞ വർഷം 1.01 ലക്ഷം ടണ്ണാണ് ലഭിച്ചത്. കൊഴുവ, കണവ വർഗ്ഗങ്ങൾ, കിളിമീൻ എന്നിവയുടെ ലഭ്യതയും കൂടിയിട്ടുണ്ട്. അതേസമയം, മീൻപിടുത്തത്തിന് അനുയോജ്യമായ കാലാവസ്ഥയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നിലനിന്നിരുന്നത്. രാജ്യത്തെ മൊത്തം മൽസ്യോൽപാദനത്തിന്റെ 40 ശതമാനവും സമുദ്ര മത്സ്യങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...