ദാമ്പത്യ തർക്കത്തെ തുടർന്ന് യുഎസിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് ഫ്ലാറ്റിന്റെ 8-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം : അമേരിക്കയിൽ നിന്ന് അടുത്തിടെ ഹരിയാനയിലേക്ക് മടങ്ങിയെത്തിയ 45 കാരൻ ജീവനൊടുക്കി. താമസിക്കുന്ന അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽ നിന്ന് ചാടിയാണ് നിഷാന്ത് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സെക്ടർ 65-ലെ എം3എം എമറാൾഡ് ഹിൽസ് സൊസൈറ്റിയിലാണ് ഇയാൾ താമസിച്ചിരുന്നത്. നിഷാന്ത് വിഷാദ രോഗിയായിരുന്നെന്നും പോലീസ് പറയുന്നു. ഭാര്യയുമായുണ്ടായ തർക്കം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 28-നാണ് ഇയാൾ യുഎസിൽ നിന്ന് ഗുരുഗ്രാമിലേക്ക് തിരിച്ചെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

12 വർഷം മുൻപ് വിവാഹിതനായ നിഷാന്ത് ഭാര്യയോടൊപ്പം യുഎസിലായിരുന്നു ജോലി ചെയ്തിരുന്നത്. മാതാപിതാക്കൾ ഗുരുഗ്രാമിലാണുള്ളത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളാണ് വിഷാദത്തിലേക്ക് നയിച്ചതെന്നും അതാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും തുടർന്ന് കുടുംബത്തിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച നിഷാന്തിന്റെ കുടുംബം ഭാര്യക്കെതിരെ പരാതിയൊന്നും നൽകിയിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...