ജിതേഷ് ശർമ്മയും വൈഭവും തമ്മിൽ തർക്കമോ? സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് മറുപടിയുമായി താരം

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവൻഷിയെ ‘അൺപ്രൊഫഷണൽ’ എന്ന് വിളിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ആർസിബി താരം ജിതേഷ് ശർമ്മ വിശദീകരണം നൽകി. വൈഭവുമായുള്ള തന്റെ അടുത്ത സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ പറഞ്ഞതെന്നും 15 വയസ്സുകാരനായ ഒരു കുട്ടിയുടെ സ്വാഭാവികമായ പെരുമാറ്റങ്ങളെയാണ് താൻ ഉദ്ദേശിച്ചതെന്നും ജിതേഷ് വ്യക്തമാക്കി. എ ബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ജിതേഷിന്റെ വിവാദ പരാമർശം. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായതോടെ ആർസിബി പോഡ്കാസ്റ്റിലൂടെയാണ് താരം കാര്യങ്ങൾ വ്യക്തമാക്കിയത്. വൈഭവ് തന്റെ അടുത്ത സുഹൃത്താണെന്നും അവനെ എന്തുവേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ജിതേഷ് പറഞ്ഞു. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരമാകാൻ സാധ്യതയുള്ള താരം ആരെന്ന ചോദ്യത്തിന് വൈഭവ് സൂര്യവൻഷി എന്നാണ് ജിതേഷ് മറുപടി നൽകിയത്.

ഗ്രൗണ്ടിൽ വൈഭവ് തികഞ്ഞ പ്രൊഫഷണലാണെങ്കിലും വ്യക്തിജീവിതത്തിൽ അവൻ ഇപ്പോഴും ഒരു ചെറിയ കുട്ടിയാണെന്ന് ജിതേഷ് ചൂണ്ടിക്കാട്ടി. 15 വയസ്സുള്ള ഒരു കുട്ടിക്ക് ഐസ്‌ക്രീം കഴിക്കാനും കാർട്ടൂൺ കാണാനുമൊക്കെയാണ് ഇഷ്ടമെന്നും തന്റെ മുറിയിൽ വന്ന് ഐസ്‌ക്രീം കഴിക്കാറുള്ള വൈഭവ് തനിക്ക് അനിയനെപ്പോലെയാണെന്നും താരം വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ താൻ ഗൗനിക്കുന്നില്ലെന്നും ഈ പ്രായത്തിൽ വൈഭവിൽ നിന്ന് വലിയ പ്രൊഫഷണലിസം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും ജിതേഷ് കൂട്ടിച്ചേർത്തു. അവനെ ഒരു കുട്ടിയായിരിക്കാൻ അനുവദിക്കണമെന്നും ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ അവനോട് പറയാറുണ്ടെന്നും ജിതേഷ് ശർമ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...