സസ്‌പെന്‍ഡ് ചെയ്തതിൽ പ്രതികരിച്ച് എന്‍. പ്രശാന്ത് ഐഎഎസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സസ്‌പെന്‍ഡ് ചെയ്തതിൽ പ്രതികരിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. വഴിയേ പോകുന്ന ആരോ നൽകിയ പരാതിയിലാണ് സസ്പെൻഷൻ എന്നാണ് അറിഞ്ഞതെന്നും പ്രശാന്ത്. കാര്യവും കാരണവും വ്യക്തമല്ല. ആരുടെയോ പരാതിയുടെ മേൽ ആണ് നടപടി എന്ന് മാത്രമാണ് അറിയുന്നത്. പരാതിയുടെ കോപ്പി ഇല്ലെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാറി വരുന്ന നേതാക്കന്മാരെ തീരുമാനിക്കേണ്ടത് അല്ല ഇതൊക്കെ. സ്ഥാനം തിരിച്ചുലഭിക്കേണ്ടത് സർക്കാർ മാറിവരുമ്പോൾ അല്ലാലോ. നീതി ലഭിക്കുവാൻ സർക്കാർ മാറി വരണം എന്നുപറയുന്നത് മോശമാണ്. ആദ്യത്തെ സസ്പെന്ഷനിൽ റിവ്യൂ കമ്മിറ്റി മുഖ്യമന്ത്രി നോട്ട് നൽകി എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തിൽ ഹിയറിങ്ങ് പോലും നടന്നിട്ടില്ല. തീരുമാനങ്ങൾ ഏകപക്ഷിയമായി എടുക്കുന്നു. നിയമവിരുദ്ധമായി നടപടി എടുത്ത് അത് മാറാൻ കോടതിയെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. അസഹിഷ്ണുതയ്ക്ക് ഒരു പരിധിയുണ്ട്. എല്ലാർക്കും വാഴ്ത്തുപാട്ട് പാടാൻ പറ്റില്ലലോയെന്നും പ്രശാന്ത്.

സർക്കാരിന്റെ ഏത് കാര്യമാണ് രഹസ്യമായി വേക്കേണ്ടത് ഉള്ളത്. നടപടി ക്രമങ്ങൾ പാലിക്കാത്തത്തിലും, അഴിമതിയും ചൂണ്ടികാണിച്ചിട്ടുണ്ട്. സംസാരിക്കാൻ ഉള്ള അവകാശം ആണ് നിയന്ത്രിക്കുന്നത്. മിണ്ടാൻ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. സർക്കാർ സംവിധാനത്തിൽ പല താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇടപെടലുകൾ ഉണ്ട്. എസി -എസ്ടി വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ ഫയലുകൾ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. താൻ പരിഗണിച്ചിരുന്ന ഫയൽ വെബ്സൈറ്റിൽ കൃത്രിമം നടത്തി പിൻവലിച്ചു. സർക്കാരിൽ തീർച്ചയായും ലോബിയുണ്ടെന്നും കോക്കസ് ഉണ്ടെന്നും പ്രശാന്ത് ഐഎഎസ്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...