കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ മെറ്റ

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ: കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ മെറ്റ. ഈ മാസം 20ഓടെ ഏകദേശം 7,800 ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ അയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിൽ കമ്പനിക്ക് 77,000ത്തിലധികം ജീവനക്കാരുണ്ട്.ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമുള്ള ‘Year of Efficiency’ എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് നടപടി. പുതിയതായി നികത്താനിരുന്ന 6,000-ഓളം ഒഴിവുകളും മെറ്റ റദ്ദാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് അവസാന ഘട്ട പിരിച്ചുവിടലായിരിക്കില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെറ്റ ഭാവിയിൽ പിരിച്ചുവിടലുകൾ നടത്താനുള്ള സാധ്യതയിലേക്കാണ് ഇത് സൂചന നൽകുന്നത്. കൂടുതൽ തൊഴിൽ വെട്ടിക്കുറവുകൾ ഉണ്ടാകുമോ ഇല്ലയോ എന്ന് കമ്പനിക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ചീഫ് പീപ്പിൾ ഓഫീസർ ജനേൽ ഗെയ്ൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.എന്നാൽ പിരിച്ചുവിടലുകൾ എഐ മൂലമുണ്ടാകുന്ന ജോലി മാറ്റങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. മറിച്ച് എഐ ടൂളുകൾ തങ്ങളുടെ ടീമിനെ അവരുടെ ടീമുകളെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നും കുറച്ചു ജീവനക്കാരുമായി മികച്ച പ്രകടനം നടത്താൻ അനുവദിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എഐ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ആധിപത്യം ഉറപ്പിക്കാനാണ് മാർക്ക് സക്കർബർഗ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനിയുടെ മുൻഗണനകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...