മായം കലര്‍ന്ന പാലിന്റെ വിപണനം ; നടപടികളുമായി ക്ഷീരവികസന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാല പാല്‍ വിപണിയില്‍ മായം കലര്‍ന്ന പാലിന്റെ വിപണനം ഉണ്ടാകാതിരിക്കുന്നതിന് ശക്തമായ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം കൂടുതലായതിനാല്‍ ഓണ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടേയും അളവും കൂടുതലായിരിക്കും. ഇത് വ്യാജ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇടയാക്കുമെന്നുള്ള സാധ്യത മുന്നില്‍ കണ്ടാണ് വകുപ്പിന്റെ മുന്‍കരുതല്‍. പൊതുജനങ്ങളേയും ചെറുകിട കച്ചവടക്കാരേയും വ്യാജ ഉല്‍പന്നങ്ങള്‍ക്കെതിരെ ബോധവാന്‍മാരാക്കുക, ഓണ വിപണിയെ വ്യാജ ഉല്‍പന്നങ്ങളില്‍ നിന്ന് മുക്തമാക്കുക, പ്രാദേശിക ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവുക എന്നിവയാണ് പാല്‍പരിശോധനാ യജ്ഞത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 3 വരെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

ജില്ലയിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടൂര്‍ അമ്മകണ്ടകര ഗുണനിയന്ത്രണ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനിത ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ ഒ.ബി മഞ്ജു, ക്ഷീര സംരംഭകത്വ പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ പി.ഇ ഡോളസ് എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും വിപണിയില്‍ ലഭ്യമായ പാല്‍ പരിശോധനയ്ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എത്തിയ്ക്കാം. സൗജന്യമായി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ സാമ്പിളുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താം. സാമ്പിളുകള്‍ എത്തിയ്ക്കുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും അല്ലാത്തവ 200 മി. ലി ല്‍ കുറയാതെയുമാണ് എത്തിയ്‌ക്കേണ്ടത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് 12 വരെയും പ്രവര്‍ത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...