മാരൂർ ജി.എച്ച്.എസ് സ്കൂളില്‍ അധ്യയനം മുടങ്ങിയിട്ട് ദിവസം അഞ്ചാകുന്നു ; അധികൃതര്‍ക്ക് കുലുക്കമില്ല

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : മാരൂർ ജി.എച്ച്.എസ് സ്കൂളില്‍ പ്ലസ് വൺ, പ്ലസ് ടു അധ്യയനം മുടങ്ങിയിട്ട് ദിവസം അഞ്ചാകുന്നു. സ്കൂളിലെ താൽക്കാലിക അധ്യാപകർക്ക് ശമ്പളം ലഭിക്കാത്തതിനാല്‍ അവര്‍ സമരത്തിലാണ്. ഇതാണ് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാന്‍ കാരണം. ഈ സ്കൂളിൽ പ്രധാന അധ്യാപികയോ സ്ഥിരം അധ്യാപകരോ ഇല്ല, സയൻസ് ഗ്രൂപ്പിൽ പ്രാക്ടിക്കൽ നടത്തുവാൻ ലാബുകളും ഇല്ല.

ലാബ് ഇല്ലാത്ത സ്കൂളിൽ എന്തിന് സയൻസ് ഗ്രൂപ്പ് കൊടുത്തു എന്നും അറിയില്ല.രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയോടെ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ക്ക് കുലുക്കമില്ല. പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ഇവിടുത്തെ വിദ്യാർത്ഥികളിൽ മിക്കവരും  പത്താംക്ലാസിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...