സോഷ്യൽ മീഡിയയിൽ വിവാഹപരസ്യ തട്ടിപ്പ് വ്യാപകം ; നിരവധി പേർക്ക് പണം നഷ്‌ടമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വ്യാപക വിവാഹ പരസ്യ തട്ടിപ്പ്. വിവാഹ പരസ്യം കണ്ട് വിളിക്കുന്നവരിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുന്ന ഗ്രൂപ്പുകൾ സജീവമാണ്. വിവാഹം ആലോചിക്കുന്നവർക്കെല്ലാം നല്കുന്നത് ഏജന്റിനൊപ്പം ചേർന്ന് കബളിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നമ്പർ. അവർ ഏറെ നാൾ സംസാരിച്ച ശേഷം ഒഴിഞ്ഞു മാറുന്ന രീതിയിലാണ് തട്ടിപ്പ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഒരു വിവാഹ പരസ്യത്തിലെ ഏജന്റുമായി ബന്ധപ്പെടുന്നു. പെൺകുട്ടികളുടെ ഫോട്ടോയും വിവരങ്ങളും നല്കും. താല്പര്യമുണ്ടെന്ന് അറിയിച്ചാല്‍ രജിസ്ട്രേഷന് തുക അടച്ചാല്‍ ഫോണ്‍ നമ്പർ നല്കാമെന്ന് അറിയിക്കും.

3000 രൂപ മുതൽ 5000 രൂപവരെ പണം അടക്കുന്നതോടെ ഫോണ്‍ നമ്പർ കിട്ടും. പെണ്ണുകാണല്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്കായി തീയതി ഉറപ്പിക്കുമ്പോഴാണ് കഥ മാറുന്നത്. ഏറ്റവും രസകരമായ കാര്യം ഈ ഏജന്‍സില്‍ രജിസ്റ്റർ ചെയ്ത നിരവധി പേർക്ക് കിട്ടിയത് വെവ്വേറെ പെണ്കുട്ടികളുടെ ഫോട്ടോയാണെങ്കിലും ഒരേ ഫോണ്‍ നമ്പർ. സംസാരിക്കുന്നതെല്ലാം ഒരേ പെണ്കുട്ടി. കൂടിക്കാഴ്ച ഒഴിവാക്കാനായി എല്ലാവരോടും പറയുന്നത് ആശുപത്രി കഥ തന്നെ. തൃശൂർ സ്വദേശികളുടെ ബാങ്ക് അക്കൗട്ടിലേക്കാണ് പണം സ്വീകരിക്കുന്നത്. തൃശൂർ അത്താണി കേന്ദ്രീകരിച്ച് ഇവർ ഇപ്പോൾ പ്രവർത്തിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ തട്ടിപ്പ് സംഘത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് തന്നെ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...