വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിപ്പ് ‘മണവാളന്‍ സജി’ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ‘മണവാളന്‍ സജി’ അറസ്റ്റില്‍. പത്തനംതിട്ട പെരുംമ്പെട്ടി  തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ ഇന്നലെ നാട്ടകത്തു നിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്നു ലഭിച്ച 2 തിരിച്ചറിയല്‍ രേഖകളിലൊന്നില്‍ എറണാകുളം കോതമംഗലം രാമനെല്ലൂര്‍ കാഞ്ഞിക്കല്‍ വീട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ പരസ്യങ്ങള്‍ നല്‍കുന്നവരുമായി ഫോണിലൂടെ പരിചയപ്പെട്ട ശേഷം ഉയര്‍ന്ന ജോലിയാണെന്നും സാമ്പത്തികമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്.

വിവാഹ പരസ്യം വഴി മാവേലിക്കര സ്വദേശിനിയെ പരിചയപ്പെട്ട ഇയാള്‍ തന്‍റെ ആഡംബര കാര്‍ അപകടത്തില്‍പെട്ടെന്നും തകരാര്‍ പരിഹരിക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നു മാവേലിക്കര സ്വദേശിനി പണം അയച്ചു നല്‍കി. പണം ലഭിച്ചതിനു ശേഷം വിളിക്കുന്നതും സന്ദേശം അയയ്ക്കുന്നതും നിര്‍ത്തിയ പ്രതിക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈനില്‍ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരില്‍ കണ്ടിരുന്നില്ല.

സൗഹൃദം സ്ഥാപിച്ച സമയത്ത് സജികുമാര്‍ അയച്ചു നല്‍കിയ ചിത്രത്തിലെ ടീഷര്‍ട്ടില്‍ രേഖപ്പെടുത്തിയ ഹോട്ടലിന്‍റെ പേരാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. ഈ പേരിലുള്ള ഹോട്ടല്‍ കണ്ടെത്തിയാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാട്ടകം സ്വദേശിനിക്കൊപ്പം താമസിക്കുകയാണെന്ന് കണ്ടെത്തിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...