അടൂര്‍ : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ വിമർശനവുമായി മാര്‍ത്തോമ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് രംഗത്ത്. ‘പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു.’ എന്നാൽ ഞങ്ങൾ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു. മണിപ്പൂർ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണം. ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രസംഗമധ്യേ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മുടെ നാവടങ്ങി പോയെങ്കിൽ നിശ്ചയമായും നമ്മൾ കോംപ്രമൈസ് ചെയ്യുകയാണ്. അതിൽ നിന്ന് സഭ വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തിന്‍റെ തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണം. ഇന്നലെ നടന്ന അടൂർ ഭദ്രാസന കൺവെൻഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസിന്‍റെ വിമർശനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.